നോട് നിരോധനത്തിന് അഞ്ച് വർഷം; പാളിപ്പോയ 'സർജികൽ സ്‌ട്രൈക്'; പൊള്ളുന്ന ചൂടിൽ ചോരയും നീരും വറ്റി സാധാരണക്കാർ തെരുവിൽ അലയേണ്ടി വന്നത് മിച്ചം
ന്യൂഡൽഹി: (www.kvartha.com 08.11.2021) 2016 നവംബര്‍ എട്ടാം തീയതിയാണ് രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് നരേന്ദ്ര മോഡി സര്‍കാര്‍ 500, 1000 രൂപ നോടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയെന്നായിരുന്നു സർകാരിന്റെ അവകാശവാദം. അഴിമതി, കള്ളപ്പണം, കള്ളനോട്, ആയുധ ഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫൻഡ് തുടങ്ങിയ അസാന്മാർഗിക പ്രവർത്തങ്ങൾക്ക് കള്ളനോടും കള്ളപ്പണവും ഉപയോഗിക്കുന്നുവെന്നും അതിൽ നല്ലൊരു പങ്കും 500, 1000 നോടുകൾ ആണെന്നുമായിരുന്നു നോട് നിരോധനത്തിന്റെ ന്യായീകരണം.
പൊള്ളുന്ന ചൂടിൽ ചോരയും നീരും വറ്റി സാധാരണക്കാർ ഏറെ നേരം വരി നിന്നു. സർകാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ ജനങ്ങൾ വേദനയും കഷ്ടപ്പാടുകളും സഹിച്ചു. എന്നാൽ നോട് നിരോധനം നടന്ന് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ആ ലക്ഷ്യങ്ങൾ നേടിയോ?. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് ?. അഞ്ച് വർഷം മുമ്പ് ആർബിഐ തന്നെ പുറത്തുവിട്ട കണക്കുകൾ നോക്കൂ. ആർബിഐയുടെ കണക്കനുസരിച്ച് 17.97 ലക്ഷം കോടി രൂപയാണ് അന്ന് ജനങ്ങളുടെ കൈയിൽ ഉണ്ടായിരുന്നത്.
കള്ളപ്പണം ഇല്ലാതാക്കുന്നതോടെ ഇത് 14 ലക്ഷം കോടി രൂപയായി ചുരുങ്ങുമെന്നാണ് സർകാർ കരുതിയത്. എന്നാൽ ഈ മാസം എട്ടിന് ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആളുകളുടെ കൈവശമുള്ളത് ഇപ്പോൾ 29 ലക്ഷം കോടി രൂപയിലേറെയാണ്. നോട് നിരോധനം നടപ്പാക്കിയ സമയത്തേക്കാൾ 57 ശതമാനം കൂടുതലാണിത്. കോവിഡിന്റെ വരവോടെയും, ആളുകളുടെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് റിപോർടുകൾ പറയുന്നു. നോട് നിരോധന സമയത്ത് സർകാർ പറഞ്ഞ കള്ളപ്പണ കണക്കുകൾ ആർബിഐയുടെ കണക്കുമായി പൊരുത്തപ്പെടുന്നില്ല.
നോട് നിരോധനത്തിലൂടെ നാല് ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിയില്ലെന്നായിരുന്നു ആരോപണം. മടങ്ങിയില്ലെങ്കിൽ അത്രയും തുക ആർബിഐയിലെ സർകാർ ട്രഷറിയിലേക്ക് പോകും. എന്നാൽ 99.3 ശതമാനം നോടുകളും ബാങ്കിൽ തിരിച്ചെത്തിയെന്നാണ് കണക്കുകൾ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ, നോടുകൾ മാറാൻ ആളുകൾ തെരുവിൽ അലയേണ്ടി വന്നുവെന്നല്ലാതെ പാളിപ്പോയ നീക്കമായിരുന്നു നോട് നിരോധനം എന്നാണ് വ്യക്തമാകുന്നത്.
Powered by Info News For You

Keywords: News, National, India, New Delhi, Delhi, Cash, Demonetization, Bank, Prime Minister, Trending, Five years of demonetisation.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment