കല്‍പാത്തി രഥോത്സവം; നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താന്‍ അനുമതി

പാലക്കാട്: (www.kvartha.com 12.11.2021) കല്‍പാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി. രഥ പ്രയാണം ഉള്‍പെടെയുള്ള ചടങ്ങുകള്‍ നടത്തുന്നതിനാണ് അനുമതി നല്‍കി സര്‍കര്‍ ഉത്തരവിറക്കിയത്. ഇതോടെ നിയന്ത്രണങ്ങളോടെ ചടങ്ങുകള്‍ നടത്താം. രഥ പ്രയാണത്തിന് ചെറുരഥങ്ങള്‍ വലിക്കാന്‍ കഴിയും. അതേസമയം രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ഉള്ളവര്‍ക്കോ രഥ പ്രയാണത്തില്‍ പങ്കെടുക്കാം. 

എന്നാല്‍ പരമാവധി 200 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ ഭരണകൂടം രഥപ്രയാണത്തിന് അനുമതി നിഷേധിച്ചതിനാല്‍ തൃശൂര്‍ പൂരം മാതൃകയില്‍ പ്രത്യേക അനുമതി ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡ് സര്‍കരിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ പാലക്കാട് നഗരസഭ അനുമതി ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നല്‍കുകയും ചെയ്തിരുന്നു.

Palakkad, News, Kerala, Religion, COVID-19, Government, Special Permission for Kalpathy Ratholsavam

Keywords: Palakkad, News, Kerala, Religion, COVID-19, Government, Special Permission for Kalpathy Ratholsavam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?