നോക്കുകൂലി; പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രെജിസ്റ്റെര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: (www.kvartha.com 27.11.2021) നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രെജിസ്റ്റെര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആണ് ജില്ലാ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പെടുത്തി കേസ് രെജിസ്റ്റെര്‍ ചെയ്യണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി സര്‍കുലര്‍ പുറപ്പെടുവിച്ചത്. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ്ഷീറ്റ് സമര്‍പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
Keywords: Thiruvananthapuram, News, Kerala, Case, FIR, Case, Police, Complaint, High Court, Advice to register FIR and conduct inquiry into the complaints
Powered by Info News For You

Comments
Post a Comment