കതോലികാ പുരോഹിതരുടെ പീഡനങ്ങള്‍ക്ക് പ്രായശ്ചിത്തമായി ദേവാലയത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ച് ബിഷപുമാര്‍; 'തങ്ങള്‍ക്ക് വേണ്ടത് നീതി', ചടങ്ങ് ബഹിഷ്‌കരിച്ച് ലൈംഗികാതിക്രമം നേരിട്ടവര്‍


പാരിസ്: (www.kvartha.com 07.11.2021) കതോലികാ പുരോഹിതരുടെ പീഡനങ്ങള്‍ക്ക് പ്രായശ്ചിത്തമായി ദേവാലയത്തില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ച് ബിഷപുമാര്‍. 1950 മുതല്‍ 216000 കുട്ടികളെയാണ് കതോലികാ പുരോഹിതര്‍ പീഡിപ്പിച്ചതെന്ന അന്വേഷണ റിപോര്‍ട് കുറച്ചൊന്നുമല്ല ഫ്രാന്‍സിനെ പിടിച്ചുലച്ചത്. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ പ്രതികരിച്ചത്.

ഇതിനിടെ ശനിയാഴ്ച ലൂര്‍ദ് ദേവാലയത്തില്‍ വച്ച്  മുട്ടുകുത്തിന്ന് ഫ്രാന്‍സിലെ കതോലികാ സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രായശ്ചിത്തം ചെയ്തു. പതിറ്റാണ്ടുകളായി കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ബിഷപുമാര്‍ സഭയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്. 

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീര്‍ഥാടന കേന്ദ്രമായ ലൂര്‍ദില്‍, വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധീകരിക്കുന്ന ഒരു ശില്‍പത്തിന്റെ ചിത്രത്തിന്റെ അനാച്ഛാദനത്തില്‍ 120 ഓളം ആര്‍ച് ബിഷപുമാരും ബിഷപുമാരും സാധാരണക്കാരും ഒത്തുകൂടി.

News, World, Paris, International, Priest, France's bishops kneel in penance for decades of Church abuse


അതിജീവിച്ചവരുടെ അഭ്യര്‍ഥന മാനിച്ച്, ചടങ്ങുകള്‍ക്ക് പുരോഹിതന്മാര്‍ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല. ഫോടോ ഉള്‍കൊള്ളുന്ന ചുമര്‍ അതിജീവിച്ചവരുടെ 'ഓര്‍മ്മയുടെ ഇടം' ആയി വര്‍ത്തിക്കും. ദുരുപയോഗത്തിന് ഇരയായ ഒരാളാണ് ഈ ഫോടോ എടുത്തത്. അതിജീവിച്ച മറ്റൊരാള്‍ വായിച്ച ഒരു ഖണ്ഡികയില്‍ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ വിശദമായി വിവരിച്ചിരുന്നു. 

അതേസമയം ലൈംഗികാതിക്രമം നേരിട്ടവരില്‍ പലരും ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്ന് ഇവര്‍ പ്രതികരിച്ചു. ലൈംഗിക പീഡനത്തെ അതിജീവിച്ചവരില്‍  ചിലരും- അവരെ പിന്തുണയ്ക്കുന്ന സാധാരണ അംഗങ്ങളും നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്‌കരണത്തിന്റെയും വിശദാംശങ്ങള്‍ക്കായി തങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് പ്രതികരിച്ചു. 

തന്റെ ചെറുപ്പത്തില്‍ പുരോഹിതനില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാദര്‍ ജീന്‍ മാരി ഡെല്‍ബോസ് ചടങ്ങ് ബഹിഷ്‌കരിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരോഹിതനെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് ജീന്‍ മാരി ഡെല്‍ബോസ് മാധ്യമങ്ങളോട് പറഞ്ഞു. 

Keywords: News, World, Paris, International, Priest, France's bishops kneel in penance for decades of Church abuse

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?