ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സുധീര്‍ കേസെടുക്കാതെ 'എടീ' എന്ന് വിളിച്ച് അപമാനിച്ചെന്ന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി

ആലുവ: (www.kvartha.com 24.11.2021) ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിഐ സുധീര്‍ കേസെടുക്കാതെ 'എടീ' എന്ന് വിളിച്ച് അപമാനിച്ചെന്ന പരാതിയുമായി  മറ്റൊരു യുവതി കൂടി രംഗത്തെത്തി. 

ഗാര്‍ഹിക പീഡന പരാതിയുമായി വരുന്നവരോട് സുധീര്‍ മോശമായി പെരുമാറിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.


More Complaints against Alua CI Sudheer, Aluva, News, Police, Dead, Media, Report, Complaint, Kerala

ശനിയാഴ്ച വൈകിട്ട് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയശേഷം കേസെടുക്കാനായി ഞായറാഴ്ച ഉച്ചവരെ സ്റ്റേഷനില്‍തന്നെ കാത്തുനിന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു.

അതേസമയം, നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ (23) തൂങ്ങിമരിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ സുധീറിനെതിരെ നടപടിയെടുത്തേക്കും. ആലുവ ഡിവൈഎസ്പി അന്വേഷണ റിപോര്‍ട് ബുധനാഴ്ച കൈമാറും. ആലുവ സിഐയ്‌ക്കെതിരെ നടപടിയെടുക്കണം എന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മോഫിയ ജീവനൊടുക്കിയത്. കൊല്ലം ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയതിന് നടപടി നേരിട്ടയാളാണ് സുധീര്‍.

Keywords: More Complaints against Alua CI Sudheer, Aluva, News, Police, Dead, Media, Report, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?