കാസർകോട് ഗവ. കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപൽ കാൽ പിടിപ്പിച്ചെന്ന സംഭവത്തിൽ വാദിയെ പ്രതിയാക്കാൻ നീക്കമെന്ന് എം എസ് എഫ്
കാസർകോട്: (www.kasargodvartha.com 20.11.2021) കാസർകോട് ഗവ. കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപൽ കാൽ പിടിപ്പിച്ചെന്ന സംഭവത്തിൽ വാദിയെ പ്രതിയാക്കാൻ നീക്കമെന്ന് എം എസ് എഫ് ജില്ലാ കമിറ്റി ആരോപിച്ചു. വിദ്യാർഥിയെ കൊണ്ട് കാൽ പിടിപ്പിക്കുന്നതിനു വ്യക്തമായ തെളിവും സാക്ഷികളും ഉണ്ടന്നിരിക്കെ പ്രിൻസിപൽ രക്ഷപ്പെടാൻ വേണ്ടി കള്ളക്കഥകൾ പറഞ്ഞുണ്ടാക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് പരാതിക്കാരനെതിരെ കള്ളകേസ് നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
തെളിവുകൾ വിദ്യാർഥിക്ക് അനുകൂലമായിട്ടുപോലും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് വിദ്യാർഥിയെ സമ്മർദത്തിലാക്കാനാണെന്നും വിദ്യാർഥികൾ പരാതി തന്നതിനാലാണ് എം എസ് എഫ് വിഷയത്തിൽ ഇടപെട്ടതെന്നും നിയമപരമായും ജനാധിപത്യപരമായും എല്ലാ പിന്തുണയും നൽകുമെന്നും ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജനറൽ സെക്രടറി ഇർശാദ് മൊഗ്രാൽ എന്നിവർ പറഞ്ഞു.
Keywords: Kasaragod, Kerala, News, MSF, Issue, College, Govt.college, Vidya Nagar, Committee, Complaint, Case, Student, Secretary, President, Top-Headlines, MSF about issue of Govt. college Kasaragod.
Powered by Info News For You

Comments
Post a Comment