ചിത്തിര ആട്ട വിശേഷ പൂജ; ശബരിമല നട തുറക്കും, ബുധനാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

പത്തനംതിട്ട: (www.kvartha.com 02.10.2021) ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നട തുറക്കും. ബുധനാഴ്ച മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം തന്ത്രി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. വൈകിട്ട് ഒമ്പതിന് പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നട അടയ്ക്കും.

അതേസമയം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി നല്‍കുക. ദര്‍ശനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സെര്‍ടിഫികെറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സെര്‍ടിഫികെറ്റോ കയ്യില്‍ കരുതണം. തുലാമാസ പൂജകള്‍ക്ക് വെര്‍ച്ച്വല്‍ ക്യൂ വഴി ബുക് ചെയ്തിട്ടും അവസരം കിട്ടാത്തവര്‍ക്കും ബുധനാഴ്ച ദര്‍ശനത്തിന് അനുമതിയുണ്ട്. 

Pathanamthitta, News, Kerala, Sabarimala, Sabarimala Temple, COVID-19, Religion, Health, Chithira Atta Special Pooja; Sabarimala Nada will be open

അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മണ്ഡല കാലത്ത് ശബരിമലയില്‍ വിപുലമായ വൈദ്യ സഹായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്റെ പദ്ധതി. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള ജീവനക്കാരെ ശബരിമലയില്‍ വിന്യസിക്കും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. 

Keywords: Pathanamthitta, News, Kerala, Sabarimala, Sabarimala Temple, COVID-19, Religion, Health, Chithira Atta Special Pooja; Sabarimala Nada will be open


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?