സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com 17.11.2021) സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട് മാത്രമാണ്. വെള്ളിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും. ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകും. എന്നാല്‍ രണ്ട് ന്യൂനമര്‍ദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലുണ്ടായ വെള്ളക്കെട്ട് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ നാല് താലൂകുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധിയാണ്. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂകുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല താലൂകുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കൂടാതെ റാന്നി, കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂകുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയാണ്.
അതിനിടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷടെര്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷടെര്‍ അടച്ചത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.6 അടിയായി വീണ്ടും വര്‍ധിച്ചു.
Powered by Info News For You

Comments
Post a Comment