ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെ തെന്നിന്‍ഡ്യന്‍ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്
ചെന്നൈ: (www.kvartha.com 23.11.2021) ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെ തെന്നിന്‍ഡ്യന്‍ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക്. സ്റ്റന്‍ഡ് സില്‍വമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മലയാളി താരം റിമ കല്ലിങ്കലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
നേരത്തെ എ എല്‍ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തില്‍ പൂജയെത്തിയിട്ടുണ്ട്.
Powered by Info News For You
ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ എ എല്‍ വിജയുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബര്‍ മൂന്നിന് സീ 5ലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.
നേരത്തെ എ എല്‍ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തില്‍ പൂജയെത്തിയിട്ടുണ്ട്.
Keywords: First look poster of Sai Pallavi sister Pooja Kannan debut film Chithirai Sevvanam, Chennai, News, Cinema, Entertainment, Actress, Director, National.
Powered by Info News For You
Comments
Post a Comment