'ഫിറോസ് മയിലിനെ കൊല്ലുമോ?' ചർച പൊടിപൂരം; 'ഒന്നുകിൽ ഈ മയിലിനെ കറി അല്ലെങ്കിൽ ഗ്രിൽ'; 'ദേശീയത' ഉണർത്തിയ കമന്റുകളെ തള്ളി യൂട്യൂബർ; വിമർശകരെ ട്രോളിക്കൊന്ന് സാമൂഹ്യ മാധ്യമങ്ങൾ

പാലക്കാട്: (www.kasargodvartha.com 15.11.2021) മയിലിനെ കറിവെക്കാൻ ദുബൈയിൽ പോകുന്നുവെന്ന് പറഞ്ഞ് പ്രമുഖ പാചക യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ പങ്കുവെച്ച വിഡീയോ സമൂഹ മാധ്യമങ്ങളിൽ ചർചയാവുകയാണ്. ഇൻഡ്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവെക്കാനുള്ള തീരുമാനത്തിനെതിരെ 'ദേശീയത' ഉണർത്തുന്ന കമന്റുകളുമായി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് പലരും രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.

   
Palakkad, Kerala, News, Social Media, Controversy, Bird, Cook, Cooking, YouTube, Troll, Supporters, Dubai, Top-Headlines, Comments, Discussion on social media on the subject of firoz chuttipara's peacock.





എന്നാൽ ഇതിനെയെല്ലാം തള്ളി ഫിറോസ് വീണ്ടും രംഗത്തെത്തി. ദുബൈയിൽ നിന്നും മയിലിനെ വാങ്ങി എന്ന് വിശദീകരിക്കുന്ന പുതിയ വീഡിയോ പങ്കിട്ടിരിക്കുകയാണ് അദ്ദേഹം. മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപെടെ ഇതിൽ ചർചചെയ്യുന്നു. ഓസ്‌ട്രേലിയ, പോളൻഡ് മയിലിനെയും ഇൻഡ്യൻ മയിലിനെയും വീഡിയോയിൽ അദ്ദേഹം പ്രദർശിപ്പിക്കുന്നു. ഒന്നുകിൽ ഈ മയിലിനെ കറി അല്ലെങ്കിൽ ഗ്രിൽ എന്ന 'മാസ് ഡയലോഗോടെയാണ്' വീഡിയോ അവസാനിപ്പിക്കുന്നത്.

മയിലിനെ കൊല്ലുന്നത് രാജ്യദ്രോഹം ആണെന്നാണ് വിമർശകരുടെ വാദം. 'മയിലിനെ കൊല്ലുന്നതിന് ഇൻഡ്യയിൽ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇൻഡ്യൻ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇൻഡ്യൻ പതാക അമേരികയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്' എന്നായിരുന്നു ഒരു കമന്റ്.

'ഫിറോസ് നിങ്ങള്‍ എവിടെ പോയാലും ഒരു ഇൻഡ്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല. ചെയ്യരുത്. ചെയ്താല്‍ ദുഖിക്കേണ്ടി വരും' എന്നും കമന്റുകൾ വന്നു. ഇൻഡ്യയുടെ ദേശീയ മീനായ അയലയെ കറിവെച്ചും പൊരിച്ചും കഴിക്കുന്നവരാണ് രാജ്യ സ്നേഹം പറയുന്നതെന്ന് വിമർശകർക്കെതിരെ പരിഹാസവുമായി ട്രോളുകളും വന്നു. 'ഇൻഡ്യയിൽ മാത്രമേ ഈ മയിലിന് ഇത്രേം പ്രിവിലേജ് ഉള്ളു. പുറത്തൊക്കെ കാക്കയുടെ വില പോലും ഇല്ല. പല രാജ്യങ്ങളിലും കൃഷി നശിപ്പിക്കുന്നു എന്ന് പറഞ്ഞു വെടി വെച്ച് കൊല്ലുന്ന ഐറ്റം ആണ് ഇത്' - എന്ന കമന്റും കാണാം.

അനുകൂലികളും വിമർശകരും തമ്മിൽ കൊമ്പു കോർക്കുമ്പോൾ ഫിറോസിന്റെ അടുത്ത നടപടി എന്താവുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും.


Keywords: Palakkad, Kerala, News, Social Media,  Controversy, Bird, Cook, Cooking, YouTube, Troll, Supporters, Dubai, Top-Headlines, Comments, Discussion on social media on the subject of firoz chuttipara's peacock.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?