ഒമിക്രോണ്‍ വകഭേദം; കർശന നടപടികളുമായി കർണാടക, കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിര്‍ബന്ധം
ബംഗ്ളുരു: (www.kvartha.com 28.11.2021) കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും വിദേശത്ത് നിന്നും കർണാടകയിലെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി. വിദേശത്തു നിന്ന് നെഗറ്റീവ് സെർടിഫികറ്റുമായി എത്തിയാലും ഇവിടെ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറൻറീനും നിർബന്ധമാക്കി.
ബെംഗ്ളൂറിലെ നഴ്സിങ്ങ് കോളജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി. കേരള അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വിദ്യാർഥികൾക്ക് രണ്ടാഴ്ച ക്വാറന്റിൻ വേണം. പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. മെഡികൽ, നഴ്സിങ് കോളജുകളിലും പരിശോധന വ്യപകമാക്കും. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് സര്‍കാര്‍ നിര്‍ദേശമുണ്ട്. സ്കൂളുകളിലും കോളജുകളിലും സാംസ്കാരിക പരിപാടികൾക്കു താൽക്കാലികമായി വിലക്കേർപെടുത്തി.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് കർണാടക സര്‍കാര്‍ തീരുമാനം. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കും. 10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകി. ഐടി പാര്‍കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സെർടിഫികറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പെടുത്തി. ബസ് ടെർമിനൽ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Keywords: News, Indian, Karnataka, Kerala, COVID-19, Test, Certificate, virus, Bangalore, Corona, Students, Passengers, Medical College, Vaccine, Airport, Omicron variant; Karnataka with strong measures; RTPCR Negative Certificate is mandatory for those coming from Kerala.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment