ഗുസ്തി താരവും സഹോദരനും വെടിയേറ്റ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്; അകാഡെമിയിലെ പരിശീലകനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ്


ചണ്ഡീഗഡ്: (www.kvartha.com 11.11.2021) ഹരിയാനയിലെ സോനിപതില്‍ ഗുസ്തി താരമായ നിഷ ദഹിയ(20)യും സഹോദരന്‍ സൂരജും(18) വെടിയേറ്റ് മരിച്ചു. ഇവരുടെ അമ്മ ധന്‍പതി ഗുരുതരമായി പരിക്കേറ്റ് റോതകിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അകാഡെമിയിലെ പരിശീലകനാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരം. 6 റൗന്‍ഡ് വെടിയുതിര്‍ത്തുവെന്നും നിഷയും സൂരജും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് പൊലീസ് അറിയിച്ചത്.

സംഭവം ആദ്യം പുറത്തെത്തിയപ്പോള്‍ ഇതു ലോകമെഡല്‍ നേടിയ നിഷ ദഹിയയാണെന്ന ധാരണയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനു പിന്നാലെ താനല്ലെന്ന വിശദീകരണവുമായി താരം രംഗത്തെത്തി. 

ദേശീയ താരവും 23 വയസില്‍ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യന്‍ഷിപിലെ മെഡല്‍ ജേതാവുമായ നിഷ ദഹിയയല്ല മരിച്ചതെന്ന് അധികൃതരും വ്യക്തമാക്കി. അതേ പേരിലുള്ള മറ്റൊരു താരമാണ് കൊല്ലപ്പെട്ടതെന്ന് സോനിപത് പൊലീസ് സൂപ്രണ്ട് രാഹുല്‍ ശര്‍മ പറഞ്ഞു. 

News, National, India, Crime, Killed, Police, Sports, Wrestling, Injured, Wrestler, brother shot in Sonipat, mother injured; accused coach on the run


ഹലാല്‍പുര്‍ ഗ്രാമത്തില്‍നിന്നുള്ള പുതുമുഖ താരമാണ് കൊല്ലപ്പെട്ട നിഷയെന്ന് ഇന്‍ഡ്യന്‍ ടീം പരിശീലകന്‍ രണ്‍ധീര്‍ മാലികും പറഞ്ഞു. 

സോനിപത് ഹലാല്‍പുരിലെ സുശീല്‍ കുമാര്‍ റെസ്‌ലിങ് അകാഡെമിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. സുശീല്‍കുമാറിന്റെ അകാഡെമിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നയാള്‍ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ അകാഡെമിയാണിത്. 2008 ല്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്‍ഡ്യക്കായി വെള്ളി മെഡല്‍ നേടിയ സുശീല്‍കുമാര്‍ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ ധന്‍കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിലാണ്. 

Keywords: News, National, India, Crime, Killed, Police, Sports, Wrestling, Injured, Wrestler, brother shot in Sonipat, mother injured; accused coach on the run

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?