കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് പൊതുജനം; സെര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി


കൊച്ചി: (www.kvartha.com 05.11.2021) ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ വലഞ്ഞ് പൊതുജനം. ഹ്രസ്വ-ദീര്‍ഘദൂര സര്‍വീസുകളെയെല്ലാം ബാധിച്ചതോടെ പണിമുടക്കില്‍ യാത്രകാര്‍ ശരിക്കും പെട്ടു. ഭരണ- പ്രതിപക്ഷ യൂനിയനുകള്‍ സംയുക്തമായി പണിമുടക്ക് ആരംഭിച്ചതോടെ കെ എസ് ആര്‍ ടി സി സെര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങി. 

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവും ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ തുടരുന്ന പണിമുടക്ക് അര്‍ധരാത്രിയോടെയാണ് ആരംഭിച്ചത്. വെള്ളിയാഴ്ച കെ എസ് ആര്‍ ടി ഇ എ(സി ഐ ടി യു)യും എ ഐ ടി യു സിയും ബി എം എസും 24 മണിക്കൂറും ടി ഡി എഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്. 

News, Kerala, State, Kochi, KSRTC, Strike, KSRTC Strike; Worried people, Services completely disrupted


137 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 23,700 രൂപയില്‍ തുടങ്ങുന്ന മാസ്റ്റെര്‍ സ്‌കെയില്‍ പ്രഖ്യാപിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം. 112 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 20,000 രൂപയില്‍ തുടങ്ങുന്ന സ്‌കെയിലിലാണ് മാനേജ്‌മെന്റ് മുന്നോട്ടുവെച്ചത്. ചര്‍ച്ച ധാരണയിലെത്താത്ത സാഹചര്യത്തില്‍ ധനമന്ത്രിയുമായും മുഖ്യമന്ത്രിയുമായും കൂടിയാലോചിക്കാന്‍ സാവകാശം വേണമെന്ന ആവശ്യം ഗതാഗതമന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍ 2016ല്‍ കലാവധി കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ ഇനിയും സാവകാശം അനുവദിക്കാനാവില്ലെന്ന നിലപാടാണ് യൂനിയനുകള്‍ സ്വീകരിച്ചത്. 

പണിമുടക്കിനെ നേരിടാന്‍ നടപടികളുമായി കെ എസ് ആര്‍ ടി സി മാനേജ്‌മെന്റും രംഗത്തെത്തി. വെള്ളി, ശനി ദിവസങ്ങളില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും.

Keywords: News, Kerala, State, Kochi, KSRTC, Strike, KSRTC Strike; Worried people, Services completely disrupted

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?