പുതിയ കോവിഡ് വകഭേദം; യുഎഇയില്‍ വീണ്ടും പ്രവേശന വിലക്ക്
അബുദബി: (www.kvartha.com 27.11.2021) ആഫ്രികയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പെടുത്തി. ആഫ്രികന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക, നമീബിയ, ബോട്‌സ്വാന, ലിസോതോ, ഇസ്വാതിനി, സിംബാവെ, മൊസംബിക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇയില്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പെടുത്തിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു.
നവംബര്‍ 29 മുതലാണ് വിലക്ക് നിലവില്‍ വരിക. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. ഇപ്പോള്‍ യാത്രകള്‍ കുറച്ചിരിക്കുകയാണ്. എന്നാല്‍ നേരത്തെ ബുക് ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പോകാന്‍ ഇപ്പോള്‍ അവസരമുണ്ടാകും. തിങ്കളാഴ്ച മുതല്‍ ഈ അവസരവും നിലയ്ക്കും.
എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, അടിയന്തര മെഡികല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പിസിആര്‍ പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏഴ് ആഫ്രികന്‍ രാജ്യങ്ങളിലേക്ക് പുതിയ ബുകിങ് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സ്വാഭാവികമായും മറ്റു വിമാന കമ്പനികളും സെര്‍വീസ് നടത്തില്ല. നേരത്തെ ബുക് ചെയ്തവര്‍ക്ക് ഞായറാഴ്ച രാത്രി വരെ യാത്ര സാധ്യമാകും. അത് കഴിഞ്ഞ് യാത്ര ബുക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുംവരെ സെര്‍വീസ് ഉണ്ടാകില്ല എന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്.
പല രാജ്യങ്ങളും ആഫ്രികയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും ബഹ്‌റൈനും സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.
Keywords: News, International, World, Gulf, Top-Headlines, UAE, South Africa, Africa, Emirates Airlines, United Arab Emirates, Ban, Travel, Passengers, COVID-19, Corona, Virus, Country, Saudi Arabia, Bahrain, New COVID-19 variant; UAE bans travelers from 7 southern African nations.
Powered by Info News For You

Comments
Post a Comment