സംസ്ഥാന സർകാരിന്റെ 'ഉജ്വല ബാല്യം പുരസ്‌കാരം' നേടി കാസർകോട് നിന്ന് രണ്ട് കൊച്ചുമിടുക്കികൾ; ഹരിതചിന്തകൾ പകർന്ന നിളയ്ക്കും അക്ഷരങ്ങളിൽ അത്ഭുതം തീർത്ത സിനാഷയ്ക്കും അംഗീകാരം
കാസർകോട്: (www.kasargodvartha.com 14.11.2021) സംസ്ഥാന സർകാരിന്റെ ഉജ്വല ബാല്യം പുരസ്‌കാരം നേടി കാസർകോട്ട് നിന്ന് രണ്ട് പേർ അഭിമാനമായി. ആറ് മുതൽ 12 വയസുവരെയുള്ള വിഭാഗത്തിൽ ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനി നിള വിയും, 12 മുതൽ 18 വയസുവരെയുള്ള വിഭാഗത്തിൽ കാസർകോട് ഗവ. ഹയർ സെകൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി സിനാഷയുമാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.
ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജയികളെ പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം, കല, സാഹിത്യം, കായികം, സാമൂഹികം തുടങ്ങിയ മേഖലകളിൽ അസാധാരണ കഴിവ് തെളിയിച്ച കുട്ടികൾക്കാണ് സംസ്ഥാന വനിതാ- ശിശു വികസന വകുപ്പ് ഉജ്വല ബാല്യം പുരസ്‌കാരം സമ്മാനിക്കുന്നത്. ഓരോ ജില്ലകളിൽ നിന്നുമായി ആറ് മുതൽ 12 വയസുവരെ, 12 മുതൽ 18 വയസുവരെ, ഭിന്നശേഷി എന്നീ മേഖലകളിൽ നിന്നുള്ള കുട്ടികളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്.
ചുറ്റുവട്ടത്തെ ദൃശ്യങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിൽ പരിസ്ഥിതി സംരക്ഷണ ആശയങ്ങൾ പകർന്നതിനാണ് നിളയെ തേടി പുരസ്‌കാരം എത്തിയത്. ഒന്നാം ലോക് ഡൗൺ കാലം തൊട്ട് നിള തന്റെ വീട്ടുപരിസരത്തെയും ഗ്രാമത്തിലെയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഇടങ്ങൾ സ്പർശിച്ചു കൊണ്ടു നടത്തിയ യാത്ര ഏറെ ജനശ്രദ്ധ നേടുകയുണ്ടായി. 'നിളയുടെ യാത്രകൾ ' എന്ന പേരിലുള്ള മൊബൈൽ ഫോണിലെ വീഡിയോവിൽ പകർത്തിയുള്ള ഈ സഞ്ചാരം പതിനൊന്ന് എപിസോഡുകൾ പിന്നിട്ടിരിക്കുകയാണ്.
തന്റെ ഗ്രാമമായ ഇടയിലെക്കാട്ടിലെ ജൈവവൈവിധ്യ സമ്പന്നമായ കാവ്, വംശനാശ ഭീഷണി നേരിടുന്ന ഓരിലത്താമര, കവ്വായിക്കായൽ, കണ്ടൽക്കാടുകൾ, കടലും കായലും കൈകോർത്തു നിൽക്കുന്ന വലിയപറമ്പ്, പണ്ടുകാലത്ത് വസൂരി ബാധിച്ച് മരണാസന്നരായ ആളുകളെ ജീവനോടെ തള്ളുന്ന കുരിപ്പാട്, തന്റെ വിദ്യാലയത്തിലെ പച്ചത്തുരുത്ത്, പടുവളത്ത് ദേശീയ പാതയോരത്ത് പച്ചപ്പു പടർത്തി പാപ്പാത്തി പാർക് നിർമിച്ച പരിസ്ഥിതി പ്രവർത്തകൻ പടോളി രവി, ഓണാഘോഷക്കാലത്ത് നാടൻ പൂക്കളുടെ പ്രാധാന്യം ഓർമിപ്പിച്ച നാട്ടുപൂക്കളം എന്നിവയാണ് നിളയെന്ന ഏഴാംതരക്കാരിയുടെ യാത്രകളെ ഹരിതചിന്ത നിറഞ്ഞതാക്കി മാറ്റിയത്.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ഹരിത കേരളാ മിഷൻ തുടങ്ങിയവയുടെയും ഒട്ടേറെ പരിസ്ഥിതി പ്രവർത്തകരുടെയും ഉപദേശ നിർദേശങ്ങൾ ലഭിച്ചിരുന്നു. അച്ഛനാണ് നിളയുടെ യാത്രകൾ ക്യാമറയിൽ പകർത്തിയത്. ചന്തേര ഇസ്സതുൽ ഇസ്ലാം എ എൽ പി സ്കൂൾ അധ്യാപകനും ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസിലൂടെ ശ്രദ്ധേയനുമായ വിനയൻ പിലിക്കോട് എഡിറ്റിംഗും നിർവഹിച്ചു. നവമാധ്യമങ്ങളിലൂടെ പാരിസ്ഥിതിക ചിന്തകൾ നിറഞ്ഞ ഈ യാത്രകൾ കണ്ടറിഞ്ഞ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമിറ്റിയുടെ 'യുറേക' ഓൺലൈൻ ടെലിവിഷൻ നിളയുടെ യാത്രകൾ സംപ്രേഷണം ലഭിച്ചപ്പോൾ സംസ്ഥാനത്താകെ നിന്നും നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.
യാത്രയിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ട് കവ്വായിക്കായലിൽ കണ്ടൽവൽക്കരണം, വീട്ടുമുറ്റത്ത് ചിത്രശലഭോദ്യാനം, തുമ്പി നിരീക്ഷണം, കവ്വായിക്കായലിൽ പ്രശസ്ത പക്ഷി നിരീക്ഷകൻ ശശിധരൻ മനേക്കരയ്ക്കൊപ്പം കടലാള നിരീക്ഷണം, ഇടയിലെക്കാടിൻ്റെ പ്രാദേശിക ചരിത്ര നിർമാണത്തിൽ ഉപജില്ലാ തലത്തിൽ അംഗീകാരം, സാഹിത്യ കൃതികളെ ദൃശ്യവൽക്കരിക്കൽ, ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ സ്വാതന്ത്ര്യ ദിനാചരണഭാഗമായി തയാറാക്കിയ ഫ്രീഡം റോഡിൻ്റെ രചനയും സംവിധാനവും തുടങ്ങിയ പരിപാടികളും ഏറ്റെടുത്ത് മികവ് നേടി. അധ്യാപകരും കൂട്ടുകാരും വിവിധ ദേശങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രേമികളുടെയും പ്രോത്സാഹനമാണ് വീർപ്പുമുട്ടലിൻ്റെ കാലത്തെ സർഗാത്മകമാക്കാൻ സഹായിച്ചതെന്ന് നിള പറയുന്നു. ഹൊസ്ദുർഗ് താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും ചെറുവത്തൂർ ബി ആർ സി ട്രെയിനറുമായ പി വേണുഗോപാലൻ - നീലേശ്വരം താലൂക് ആശുപത്രിയിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടറുമായ വി പ്രസീത ദമ്പതികളുടെ മകളാണ്. സഹോദരൻ ഫിദൽ
ഒന്നാം ക്ലാസ് മുതൽ സർകാർ സ്കൂളിൽ പഠിക്കുന്ന 14 വയസ് പ്രായമുള്ള സിനാഷയുടെ സാഹിത്യ മേഖലയിലെ മികച്ച പ്രകടനമാണ് അവാർഡിന് അർഹമാക്കിയത്. 13 നോവലുകൾ രചിച്ചു. മലയാളത്തിലും ഇൻഗ്ലീഷിലും ഒരു പോലെ എഴുതുന്നു. മലയാളത്തിൽ മൂന്നും ഇൻഗ്ലീഷിൽ മൂന്നുമായി ആറ് നോവലുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. ചെറു പ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ വായിച്ചു. നിരവധി സാഹിത്യ പരിപാടികളിൽ പങ്കെടുത്തു കുട്ടികളുമായി സംവദിച്ചിട്ടുണ്ട്. ചിത്ര രചനയിലും മികവ് പുലർത്തുന്നു.
കാസർകോട് ഡയറ്റ് യു പി സ്കൂൾ അധ്യാപകൻ ശ്രീകുമാർ - സ്മിത ദമ്പതികളുടെ മകളാണ്. രചിച്ച നോവലുകൾ: ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവർ, എ ഗേൾ ആൻഡ് ദ ടൈഗേഴ്സ്, പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ, ടെർമിനാലിയ പാനിക്കുലേറ്റ. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്.
നോവലിനു പുറമേ കഥകൾ, കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ, ഇൻഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്. മലയാളത്തിൽ നിന്ന് ഇൻഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യും. സ്വന്തമായി പഠിച്ചെടുത്ത രീതിയിൽ ധാരാളം പെയിന്റിംഗുകളും സിനാഷ വരച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് മുതൽ ഡയറിക്കുറിപ്പുകൾ എഴുതുന്നുണ്ട്. അഞ്ചാം ക്ലാസ് മുതൽ വർഷത്തിൽ എല്ലാ ദിവസവും ഡയറിക്കുറിപ്പുകൾ മുടങ്ങാതെ എഴുതുന്നുണ്ട്.
എഡ്മണ്ട് സ്പെൻസർ എഴുതിയ ഇൻഗ്ലീഷ് കവിതയിലെ ഇതിഹാസമായി കണക്കാക്കുന്ന പതിനാറാം നൂറ്റാണ്ടിലെ നീണ്ട കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. നല്ല വായനക്കാരി കൂടിയാണ് സിനാഷ. വായിച്ച പുസ്തകങ്ങളുടെ പേരുകൾ ഇലകളായി വരച്ചു ചേർക്കുന്ന വായനാമരം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
റോയൽ കോമൺവെൽത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ സിനാഷയുടെ കവിത ഗോൾഡ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25628 പേരിൽ നിന്ന് 171 പേരെയാണ് ഈ അവാർഡിനു തെരഞ്ഞെടുത്തത്. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ കഥ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Top-Headlines, Government, State, Award, Children, School, Childrens-Day, Two from Kasargod won state Government's 'Ujwala Balyam Award’.
Powered by Info News For You

Comments
Post a Comment