ചികിത്സാ സഹായം വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 14.11.2021) ചികിത്സാ സഹായം വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ എടക്കര കൂവ്വക്കൂട്ട് കെ. കുഞ്ഞുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കാമെന്നും, വിവാഹത്തിന് ആവശ്യമായ സ്വര്‍ണം വാങ്ങി, ബില്ലും സ്വര്‍ണവും കാണിച്ചാല്‍ മുഴുവന്‍ തുകയും നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആളുകളില്‍ നിന്ന് പണം തട്ടിയിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ഒക്ടോബറല്‍ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിക്ക് സമീപം വെച്ച്  ഫൈസല്‍ എന്ന ഓടോറിക്ഷാ ഡ്രെവറുടെ കയ്യില്‍ നിന്നും കുഞ്ഞുമോന്‍ മൂന്നര  പവന്‍ സ്വര്‍ണം തട്ടിയെടുത്തിരുന്നതായി പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് മെഡികല്‍ കോളജിന് സമീപമുള്ള ലോഡ്ജില്‍ വെച്ച് കുഞ്ഞിമോനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Kozhikode, News, Kerala, Case, Crime, Fraud, Treatment, Arrest, Arrested, Case of extorting money by promising medical help; One arrested

കോഴിക്കോട്, ഒറ്റപ്പാലം കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തതായും പരാതിയുണ്ട്. കുഞ്ഞുമോനെ കോഴിക്കോട് ജെഎഫ്‌സിഎം 4 കോടതിയില്‍ ഹാജരാക്കി, 14 ദിവസത്തേക്ക് റിമാന്‍ഡ്
ചെയ്തു.

Keywords: Kozhikode, News, Kerala, Case, Crime, Fraud, Treatment, Arrest, Arrested, Case of extorting money by promising medical help; One arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?