ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ബെംഗ്ളുറു എഫ്‌സി
ഫറ്റോര്‍ഡ: (www.kvartha.com 28.11.2021) ഇൻഡ്യന്‍ സൂപെര്‍ ലീഗ് (എഎസ്എല്‍) എട്ടാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. കരുത്തരായ ബെംഗ്ളുറു എഫ്‌സി ആണ് എതിരാളികൾ. ഞായറാഴ്ച രാത്രി 7.30ന് ബംബോലിനിലെ ജിഎംസി അത്ലെറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. വിജയങ്ങളില്ലാതെ 10 ലീഗ് മത്സരങ്ങളെന്ന നിരാശയിൽ നിന്നുള്ള കരകയറാനും മികച്ച വിജയവും ലക്ഷ്യമിട്ടാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
ഈ വർഷമാദ്യം ഇതേ വേദിയിൽ ഇതേ എതിരാളികൾക്കെതിരെയായിരുന്നു ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിജയം. ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോല്‍ തന്ത്രങ്ങളും കളിയും മാറ്റിയാലെ ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍വിയും രണ്ടാമത്തെ മത്സരത്തിൽ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനോട് സമനിലയും വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. എടികെ മോഹന്‍ ബഗാനോട് 4-2നാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. നോര്‍ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ വല കുലുക്കാനായില്ല.
മറുവശത്ത് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ 4-2ന് ആധികാരികമായി കീഴ്പെടുത്തിയായിരുന്നു ബെംഗ്ളുറു എഫ്സി സീസണിന് തുടക്കമിട്ടത്. പക്ഷെ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്സിയോട് 3-1ന് പരാജയപ്പെടുകയും ചെയ്തു. എട്ട് തവണയാണ് ബ്ലാസ്റ്റേഴ്‌സും ബെംഗ്ളുറു എഫ്‌സിയും ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അഞ്ച് കളിയിലും ബെംഗ്ളുറു ജയിച്ചു. ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് രണ്ട് കളികള്‍ മാത്രമാണ്. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.
Keywords: News, Top-Headlines, Kerala, Football, Indian, Kerala Blasters, Bangalore, ISL, Indian Super League, Bengaluru fc, Kerala Blasters will face Bengaluru fc aiming for first win.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment