വിജയം തലയ്ക്ക് 'മത്ത്' പിടിപ്പിച്ചപ്പോള്‍ വലതു കാലിലെ ഷൂ വലിച്ചൂരി, പിന്നെയൊന്നും നോക്കാതെ അതില്‍ ബീയര്‍ ഒഴിച്ചുകുടിച്ചു; ഓസീസിന്റെ വെറൈറ്റി ആഘോഷത്തിന്റെ വീഡിയോ കാണാം

 
ദുബൈ: (www.kvartha.com 16.11.2021) പാകിസ്താനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ വ്യത്യസ്തമായ ആഘോഷപ്രകടനവുമായി മാത്യു വെയ്ഡും മാര്‍കസ് സ്റ്റോയ്‌നിസും. ട്വന്റി20 ലോകകപ് നേട്ടത്തിനുശേഷം ടീം ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെയാണു സംഭവം. 'മത്തു പിടിച്ച' ആഘോഷത്തിന്റെ വീഡിയോ ഐസിസി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പങ്കുവച്ചതോടെ വൈറലായി. 

News, World, International, Dubai, Gulf, Sports, Cricket, World Cup, Trending, Video, Social Media, Mathew Wade, Marcus Stoinis Reproduce F1 Star Daniel Ricciardo’s ‘Shoey’ Celebration After Australia’s Maiden T20 World Cup Title Win | WATCH VIDEO


പാകിസ്താനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍. ഓസീസിനെ വിജയത്തിലെത്തിച്ച മാത്യു വെയ്ഡ്, വലതു കാലിലെ ഷൂ വലിച്ചൂരിയതിനു ശേഷം ഷൂസിനുള്ളില്‍ ബീയര്‍ ഒഴിച്ചു കുടിക്കുന്നതു വീഡിയോയില്‍ വ്യക്തമായി കാണാം. പിന്നാലെ തന്റെ പക്കല്‍ ഉണ്ടായിരുന്ന ബീയര്‍ അതേ ഷൂസിനുള്ളില്‍തന്നെ ഒഴിച്ചതിനു ശേഷം മാര്‍കസ് സ്റ്റോയ്‌നിസും കുടിക്കുന്നത് വീഡിയോയിലുണ്ട്. നിറഞ്ഞ പിന്തുണയുമായി ഓസീസിലെ സഹതാരങ്ങളും ഇരുവര്‍ക്കും ചുറ്റുമുണ്ട്. 

ഷൂസിനുള്ളിലെ ബീയര്‍ അത്ര രുചികരമല്ലെന്ന് സ്റ്റോയ്‌നിസിന്റെ മുഖഭാവത്തുനിന്നുതന്നെ വ്യക്തമാണ്. 'ഇതിന്റെ രുചി വളരെ മോശമാണ്' എന്ന് ആരോ പറയുന്നതും വീഡിയോയിലുണ്ട്. ഫൈനലിലെ ആധികാരിക പ്രകടനത്തോടെ കിവീസിനെ എട്ട് വികെറ്റിനാണ് ഓസീസ് തകര്‍ത്തത്.


Keywords: News, World, International, Dubai, Gulf, Sports, Cricket, World Cup, Trending, Video, Social Media, Mathew Wade, Marcus Stoinis Reproduce F1 Star Daniel Ricciardo’s ‘Shoey’ Celebration After Australia’s Maiden T20 World Cup Title Win | WATCH VIDEO

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?