പാലക്കയംതട്ടില്‍ ഇരുചക്രവാഹനം നിയന്ത്രംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: (www.kvartha.com 02.11.2021) വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടില്‍ പോയി മടങ്ങുന്നതിനിടെ
ഇരുചക്രവാഹനം നിയന്ത്രംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. മാടായി പുതിയങ്ങാടി സി കെ റോഡിലെ മന്‍ഹ വീട്ടില്‍ ശിഹാബുദ്ദീന്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നടുവില്‍ കുടിയാന്മല റോഡില്‍ കൈതളത്തായിരുന്നു അപകടം.
കുടുംബസമേതം ബൈകില്‍ പാലക്കയത്തെത്തി മടങ്ങവെയാണ് ബൈക് നിയന്ത്രണംവിട്ട് റോഡില്‍നിന്ന് 25 അടിയോളം താഴ്ചയുള്ള സമീപത്തെ കൃഷിയിടത്തിലേക്ക് മറിഞ്ഞത്. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബുദ്ദീന്‍ മരിച്ചിരുന്നു.
പരിക്കേറ്റ ഭാര്യ മുബീന (30), മക്കളായ ശിഫ (ഒമ്പത്), മുഹമ്മദ് ശാല്‍ (നാല്) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബീനക്ക് സാരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പ്രവാസിയായ ശിഹാബുദ്ദീന്‍ ഒരുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തയാഴ്ച ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Accident, Death, Injured, Bike, Man died in bike accident at Kannur
Powered by Info News For You

Comments
Post a Comment