ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നിറങ്ങി ഓടിയ യുവതി പ്രാണരക്ഷാര്‍ഥം അഭയം പ്രാപിച്ചത് സമീപത്തെ വീട്ടില്‍; എസ് ബി ഐ മെയിന്‍ ബ്രാഞ്ച് അസി.മാനജര്‍ അറസ്റ്റില്‍

കൊട്ടാരക്കര: (www.kvartha.com 28.11.2021) ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കവയ്യാതെ വീട്ടില്‍ നിന്നിറങ്ങി ഓടിയ യുവതി പ്രാണരക്ഷാര്‍ഥം അഭയം പ്രാപിച്ചത് സമീപത്തെ വീട്ടില്‍. സംഭവത്തില്‍ ഭാര്യ ഗീതയുടെ പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കൊട്ടാരക്കര എസ് ബി ഐ മെയിന്‍ ബ്രാഞ്ച് അസി.മാനജര്‍ ബിജു എന്‍ നായര്‍ (45) ആണ് അറസ്റ്റിലായത്.

Man Arrested for Assaulting Woman, News, Local News, Police, Arrested, Complaint, Court, Kerala

മര്‍ദനത്തില്‍ പരിക്കേറ്റ ഗീത കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലമണില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ബിജുവും ഭാര്യയും. ഭാര്യയെ ഇയാള്‍ പതിവായി ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

മദ്യലഹരിയിലായിരുന്ന ബിജു കഴിഞ്ഞ ദിവസം വീട്ടിലെ ആടിനെ വെട്ടിക്കൊന്നുവെന്നും അതുപോലെ തന്നെയും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഗീതയുടെ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ ഇവര്‍ നഗരസഭ കൗണ്‍സിലര്‍ പവിജയുടെ വീട്ടിലാണ് അഭയം തേടിയത്.

മാനജര്‍കെതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍, എസ് ഐമാരായ കെ എസ് ദീപു, മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശുഭ എന്നിവരാണു പ്രതിയെ പിടികൂടിയത്.

Keywords: Man Arrested for Assaulting Woman, News, Local News, Police, Arrested, Complaint, Court, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?