പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇളവ് ചെയ്യാത്ത കേരള സർകാർ നിലപാടിനെതിരെ മുസ്‌ലിം ലീഗ് വിവിധ ഇടങ്ങളിൽ പ്രതിഷേധ സംഗമം നടത്തി

കാസർകോട്: (www.kasargodvartha.com 09.11.2021) പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ഇളവ് ചെയ്യാത്ത കേരള സർകാർ നിലപാടിനെതിരെ മുസ്‌ലിം ലീഗ് വിവിധ ഇടങ്ങളിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

  
Kasaragod, Kerala, News, Top-Headlines, Protest, Petrol, Price, State, Government, LDF, Muslim-league, Leader, C.T Ahmmed Ali, Bovikanam, Pallikara, Chengala, High fuel prices; Muslim League held protest at various places.



കാസർകോട് മുൻസിപൽ കമിറ്റി പ്രതിഷേധ സംഗമം നടത്തി

കാസർകോട്: മുസ്ലിം ലീഗ് കാസർകോട് മുൻസിപൽ കമിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുൻസിപൽ പ്രസിഡന്റ് കെ എം ബശീർ അധ്യക്ഷത വഹിച്ചു. ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.

അബ്ബാസ് ബീഗം, ഹാശിം കടവത്ത്, ടി എം ഇഖ്ബാൽ, അശ്‌റഫ് എടനീർ, സി എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, മൊയ്തീൻ കൊല്ലമ്പാടി, കെ എം അബ്ദുർ റഹ്‌മാൻ, ശംസീദ ഫിറോസ്, അശ്ഫാഖ് തുരുത്തി, വെൽകം മുഹമ്മദ്, ടി ഇ മുഖ്‌താർ, സൈനുദ്ദീൻ ബെദിര, ബി എസ് അബ്ദുല്ല, വസീം ഫോർട് റോഡ്, ബി എം സി ബശീർ, സിദ്ദീഖ് ചക്കര, ഖാദർ അട്കത്ത്ബയൽ അബ്ദുർ റഹ്‌മാൻ എൻ യു, ബി എം റസാഖ് ഹാജി, മമ്മു ചാല, മുശ്താഖ്‌ ചേരങ്കെ, സൈനുദ്ദീദ്ധീൻ തുരുത്തി, ഇഖ്ബാൽ ബാങ്കോട്, എം എസ് സകരിയ, മജീദ് കൊല്ലമ്പാടി, ഗഫൂർ തളങ്കര പ്രസംഗിച്ചു.


ബോവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

ബോവിക്കാനം: മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി ബോവിക്കാനം ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ് എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

എം കെ അബ്ദുർ റഹ്‌മാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, ബി എം അശ്‌റഫ്, ബി എം അബൂബകർ, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം, ഖാദർ ആലൂർ, അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ്, അബ്ദുർ റഹ്‌മാൻ ബസ് സ്റ്റാൻഡ്, ബി എം ഹാരിസ്, എ കെ യൂസുഫ്, എം എച് അബ്ദുർ റഹ്‌മാൻ, ശഫീഖ് മൈക്കുഴി, എ ബി കലാം, അബൂബകർ ചാപ്പ, അനീസ മൻസൂർ, അബ്ബാസ് കൊളച്ചപ്പ്, രമേശൻ മുതലപ്പാറ, മുഹമ്മദ് കുഞ്ഞി ആലൂർ, അശ്‌റഫ് ബോവിക്കാനം, എ പി ഹസൈനാർ, കെ മുഹമ്മദ് കുഞ്ഞി, മൊയ്തീൻ ചാപ്പ, അബ്ദുല്ല ബെള്ളിപ്പാടി, മുഹമ്മദ് പാറ, അശ്‌റഫ് മുന്നി, റംശീദ് ബാലനടുക്കം, ഫൈസൽ, ശമീം മൂലടുക്കം, അശ്‌റഫ് പൊവ്വൽ സംബന്ധിച്ചു.


പള്ളിക്കരയിൽ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമിറ്റി പ്രതിഷേധ സംഗമംവും പ്രകടനവും നടത്തി. ദാർഷ്ട്യം മാറ്റിവെച്ച് കേരള സർകാർ നികുതികുറച്ച് മാതൃക കാണിക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ ഇ എ ബകർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് സോളാർ കുഞ്ഞഹ് മദ് ഹാജി, ശാനവാസ് എം ബി, ഹാരിസ് പി എച് തൊട്ടി, ഹനീഫ് കുന്നിൽ, കെ എ അബ്ദുല്ല ഹാജി, എം ജി മുഹമ്മദ് ഹാജി, ദാവൂദ് പള്ളിപ്പുഴ, റിസ്‌വാൻ പള്ളിപ്പുഴ, ശാഫി തച്ചങ്ങാട്, ഹാശിം മഠം, ഹകീർ ചെരുമ്പ, മുഹമ്മദ് കുഞ്ഞി ചൊന്നായി, അബ്ബാസ് തെക്കുപുറം, ഹസീന മുനീർ, നസീറ ആദം സംബന്ധിച്ചു.


മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമിറ്റി പ്രതിഷേധ സംഗമം നടത്തി

ചെർക്കള: ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമി റ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ് മദലി ഉദ്ഘാടനം ചെയ്തു. ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു. നാസർ ചായിൻ്റടി സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, മുഹമ്മദ് കുഞ്ഞി ചായിൻ്റടി, ഖാദർ പാലോത്ത്, ഹനീഫ് കരിങ്ങപ്പള്ളം, സമീർ ടി എം, ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്രിയ, ഖാദർ ഹാജി ചെങ്കള, ഹാരിസ് തായൽ, അനസ് എതിർത്തോട്, എം എം നൗശാദ്, ഹാരിസ് ദിടുപ്പ, ശാനിശ് നെല്ലിക്കട്ട, ഹനീഫ് പാറ, മകാർ മാസ്റ്റർ, ശുകൂർ ചെർക്കള, ഹസൈർ ബദ്രിയ, ബദ്റുദ്ദീൻ ആർ കെ, ബശീർ നാൽത്തടുക്ക, സത്താർ പള്ളിയാൻ, അശ്ഫർ ചേരൂർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Top-Headlines, Protest, Petrol, Price, State, Government, LDF, Muslim-league, Leader, C.T Ahmmed Ali, Bovikanam, Pallikara, Chengala, High fuel prices; Muslim League held protest at various places.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?