അമേരികയിലെ ഡാലസില്‍ മലയാളി വെടിയേറ്റ് മരിച്ചു

മെസ്‌കിറ്റ്: (www.kvartha.com 18.11.2021) അമേരികയിലെ ഡാലസില്‍ മലയാളി വെടിയേറ്റ് മരിച്ചു. ഡാലസ് കൗണ്ടിയില്‍ മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയിലെ ബ്യൂടി സപ്ലൈ സ്റ്റോര്‍ ഉടമ, പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യുസ് (സജി 56) ആണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്.

വെടിവയ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ സാജനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈതില്‍ നിന്ന് അമേരികയില്‍ എത്തിയത്. 

News, World, Shot dead, Death, Killed, Crime, Police, Hospital, Malayalee shot dead in Dallas, USA

ഡാലസ് സെഹിയോന്‍ മാര്‍തോമ ചര്‍ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Keywords: News, World, Shot dead, Death, Killed, Crime, Police, Hospital, Malayalee shot dead in Dallas, USA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?