ദുബൈ എക്സ്പോ വേദിയിൽ സന്ദർശകർ മറന്നുവെക്കുകയോ കൈയിൽനിന്ന്‌ നഷ്ടപ്പെട്ടുപോവുകയോ ചെയ്യുന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ മികവുറ്റ സംവിധാനവുമായി ദുബൈ പൊലീസ്

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 18.11.2021)
എക്സ്‌പോ 2020 വേദിയിൽ സന്ദർശകർ മറന്നുവെക്കുകയോ കൈയിൽനിന്ന്‌ നഷ്ടപ്പെട്ടുപോവുകയോ ചെയ്യുന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ മികവുറ്റ സംവിധാനം. ദുബൈ പൊലീസാണ് ഇതിനായി പ്രത്യേക സംവിധാനം ഏർപെടുത്തിയിരിക്കുന്നത്.

   
Keywords: Dubai, Gulf, News, Report by: Qasim Mo'hd Udumbunthala, Police, Missing, Cash, ATM Card, Dress, Workers, Theft, Dubai Expo, Dubai Police set up system to recover items that visitors forgotten or lost at Dubai Expo.



ക്രെഡിറ്റ് കാർഡുകൾ, കറൻസികൾ ,പണം, മറ്റ് അമൂല്യമായ രേഖകൾ, ഉടുപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയെല്ലാം വേദിയിൽ സന്ദർശകർക്ക് നഷ്ടമായിട്ടുണ്ടെങ്കിൽ അവ തിരികെ ലഭിക്കുമെന്ന ഉറപ്പാണ് അധികൃതർ നൽകുന്നത്. ആഗോള മഹാ മേള തുടങ്ങി ആദ്യമാസത്തിൽ 5891 വസ്തുക്കളാണ് പൊലീസ് കണ്ടെടുത്തത്.

14750 ദിർഹം അടങ്ങിയ ഒരു പേഴ്‌സും, 7800 ദിർഹമടങ്ങിയ മറ്റൊരു പേഴ്‌സും കണ്ടെടുത്തിരുന്നു. കളഞ്ഞു പോയ വസ്തുക്കൾ യഥാർഥ അവകാശികളെ കണ്ടെത്തി അവ തിരികെ നൽകുന്നതിനുള്ള പ്രത്യേക പരിശീലനം നിരവധി എക്‌സ്‌പോ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ഇതിനായി എക്‌സ്‌പോ 2020 വെബ്‌സൈറ്റിൽ തന്നെ സംവിധാനം ഏർപെടുത്തിയിട്ടുണ്ട്.

എക്സ്‌പോ 2020 ജീവനക്കാർക്കിടയിലും പൊലീസ് വകുപ്പിലും ഇങ്ങനെ കണ്ടെത്തിയ സാധനങ്ങൾ കൈകാര്യം ചെയ്യാനായി 250 ലേറെ പേരുണ്ടെന്ന് ദുബൈ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം അലി അൽ ജലാഫ് അൽ മുഹൈരി പറഞ്ഞു.

Keywords: Dubai, Gulf, News, Report by: Qasim Mo'hd Udumbunthala, Police, Missing, Cash, ATM Card, Dress, Workers, Theft, Dubai Expo, Dubai Police set up system to recover items that visitors forgotten or lost at Dubai Expo.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?