കെഎസ്ആര്‍ടിസി സമരം; തുടങ്ങാനായത് അഞ്ച് ശതമാനത്തിൽ താഴെ സെർവീസുകൾ

തിരുവനന്തപുരം: (www.kvartha.com 06.11.2021) കെഎസ്ആര്‍ടിസി  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള യൂണിയനുകളുടെ പണിമുടക്ക്  തുടരുമ്പോൾ ശനിയാഴ്ച തുടങ്ങാനായത്  കുറച്ചു  സെർവീസുകൾ മാത്രം. ടിഡിഎഫിന്‍റേയും എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ആദ്യം വെള്ളിയാഴ്ച മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്ളോയീസ് യൂനിയൻ, പിന്നീട് സമരം ശനിയാഴ്ചത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് കഴിഞ്ഞ ദിവസം രാത്രിയോടെ അവസാനിച്ചിരുന്നു.
       
News, Kerala, Thiruvananthapuram, KSRTC, Strike, Kozhikode, Bangalore, Ksrtc Strike Continues Services Affected As Unions Stand firm On Demands.

അഞ്ച് ശതമാനത്തിൽ താഴെയാണ് സെർവീസ് ഇത് വരെ സംസ്ഥാനത്താകെ തുടങ്ങാനായത്. കോഴിക്കോട് ജില്ലയിൽ സമരം ശക്തമായി തുടരുകയാണ്. പുലർചെ കോഴിക്കോട് ഡിപോയിൽ നിന്നും രണ്ട്  സെർവീസുകൾ മാത്രമാണ് പുറപ്പെട്ടത്. രണ്ടും ബാംഗ്ളൂരിലേക്കുള്ള ബസുകളാണ്. സാധാരണ 30 സെർവീസുകൾ പോകേണ്ട സമയമായി. സിഐടിയു തൊഴിലാളികളടക്കം സമരവുമായി സഹകരിക്കുന്നുണ്ടെന്നു ടിഡിഎഫ് നേതാക്കൾ അറിയിച്ചു.

Keywords: News, Kerala, Thiruvananthapuram, KSRTC, Strike, Kozhikode, Bangalore, Ksrtc Strike Continues Services Affected As Unions Stand firm On Demands.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?