ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കാനെത്തിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാര്‍; പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളവുമായിയെത്തിയ നിരവധി പേരുടെ പോകെറ്റടിച്ചതായി പരാതി
മുംബൈ: (www.kvartha.com 02.11.2021) ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങുമ്പോള്‍ സ്വീകരിക്കാനൊരുങ്ങിയ ആരാധകരെ ഞെട്ടിച്ച് കള്ളന്മാര്‍. താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ പിതാവ് ശാരൂഖ് ഖാന്റെ ആരാധകരുടെ പോകെറ്റടിച്ചതായി പരാതി. പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളവുമായി ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് രാവിലെ മുതല്‍ തന്നെ ആഘോഷത്തിലായിരുന്ന ആരാധകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ആര്യന്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന വെള്ളിയാഴ്ച മാത്രം 10 മൊബൈല്‍ ഫോണുകളാണ് ആര്‍തര്‍ റോഡ് ജയിലിന് സമീപത്ത് തടിച്ചുകൂടിയവരില്‍ നിന്ന് പോകെറ്റടിച്ച് പോയത്. ഇതിനോടകം 10 പരാതി ലഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. വലിയ ആള്‍കൂട്ടത്തിലും ബോളിവുഡ് താരത്തേയും മകനേയും ഒരുനോക്കുകാണാനിരുന്ന ആരാധകരുടെ ഫോണുകളാണ് കളവ് പോയവയില്‍ ഏറിയപങ്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് ബോംബെ ഹൈകോടതി ആര്യന്‍ ഖാന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ചകളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈകോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോതഗിയാണ് കോടതിയില്‍ ഹാജരായത്.
23-കാരനായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍ സി ബി നടത്തിയ റെയ്ഡില്‍ അറസ്റ്റിലായത്. മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment