കെഎംസിസി നേതാവും സാമുഹ്യ പ്രവർത്തകനുമായ ഉമർ മീഞ്ചന്ത റിയാദിൽ നിര്യാതനായി

റിയാദ്: (www.kvartha.com 19.11.2021) കെഎംസിസി നേതാവും സാമുഹ്യ പ്രവർത്തകനുമായ കോഴിക്കോട് മീഞ്ചന്തയിലെ ഉമർ (54) നിര്യാതനായി. താമസ സ്ഥലത്ത് വെച്ചുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആദ്യം റിയാദിലെ കിംഗ് സൽമാൻ ആശുപത്രിയിലും പിന്നീട് കിംഗ് ഫഹദ് ആശുപത്രിയിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
                                          
News, Saudi Arabia, Riyadh, Obituary, KMCC, Kozhikode, Hospital, Dead, President, Wife, Children, KMCC leader and social activist Umar Meenchanda passed away in Riyadh.

25 വർഷമായി റിയാദിലുള്ള ഉമർ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. റിയാദ് കെഎംസിസി കോഴിക്കോട് സിറ്റി കമിറ്റിയുടെ സ്ഥാപകരിൽ ഒരാളാണ്. കെഎംസിസിയുടെ റിയാദ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. ഫോർക, റിയാദ് ഇസ്‌ലാമിക് സെന്റർ, കോഴിക്കോടൻസ് അറ്റ് റിയാദ്, ഫ്രൻഡ്സ് ഓഫ് കാലികെറ്റ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: ശമീന. മക്കൾ: ആദിൽ (റിയാദ്), നബിലാൻ, ഫർഹാന, ആഇശ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

ഉമറിന്റെ നിര്യാണത്തിൽ കെഎംസിസി സഊദി നാഷനൽ കമിറ്റി, റിയാദ് സെൻട്രൽ കമിറ്റി, കോഴിക്കോട് ജില്ലാ കമിറ്റി അനുശോചിച്ചു.


Keywords: News, Saudi Arabia, Riyadh, Obituary, KMCC, Kozhikode, Hospital, Dead, President, Wife, Children, KMCC leader and social activist Umar Meenchanda passed away in Riyadh.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?