നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു
കൊച്ചി: (www.kvartha.com 25.11.2021) നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ആലുവ റൂറല്‍ എസ് പി ഓഫിസിലേക്ക് എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകരെ ബാരികേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എന്നാല്‍ ബാരികേഡ് മറിച്ചിട്ട് പ്രവര്‍ത്തകര്‍ മുന്നോട്ട് കുതിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് വീണ്ടും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ പൊലീസിനുനേരെ കല്ലേറുമുണ്ടായി.
മരണത്തില്‍ ആരോപണ വിധേയനായ സി ഐയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എംപി തുടങ്ങിയ നേതാക്കളും മാര്‍ചില്‍ അണിനിരന്നു.
മോഫിയയുടെ മരണത്തില്‍ കഴിഞ്ഞദിവസം ആലുവ പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ബെന്നി ബെഹനാന്‍ എം പിയുടെയും അന്‍വര്‍ സാദത്ത് എം എല്‍ എയുടെയും നേതൃത്വത്തില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ഈ പ്രതിഷേധം തുടരുകയാണ്.
Keywords: Congress workers march in Aluva in connection with the suicide of law student Mofia; Police used water cannon and tear gas, Kochi, News, Clash, March, Police, Kerala.
Powered by Info News For You
Comments
Post a Comment