'കുറുപ്പ്' സിനിമയുടെ നിർമാതാക്കൾക്ക് ഹൈകോടതി നോടീസ്; കുടുംബത്തിന്റെ സ്വകാര്യത ലംഘിക്കുന്നെന്ന് ഹർജി

കൊച്ചി: (www.kvartha.com 12.11.2021) ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായി അഭിനയിക്കുന്ന 'കുറുപ്പ്' സിനിമയുടെ നിർമാതാക്കൾക്ക് ഹൈകോടതി നോടീസ്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ചിത്രം വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. നിർമാതാക്കൾക്ക് പുറമെ ഇന്റർപോളിനും കേന്ദ്ര-സംസ്ഥാന സർകാരുകൾക്കും നോടീസ് അയച്ചു.
                                        
News, Kochi News, Kochi, High Court, Dulquar Salman, Film, Malayalam, Notice, Trending, Director, Kurup, High court issues notice to producers of 'Kurup' movie.

സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുന്നതാണ് ചിത്രം എന്നാണ് ഹർജിക്കാരന്റെ വാദം. എറണാകുളം സ്വദേശിയാണ് ഹർജി നൽകിയത്. എന്നാൽ, സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

കുറുപ്പിന്റെ ആലോചനകൾക്കിടയിലും ചിത്രം വിവാദമാക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്നതായി ദുൽഖർ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രത്യേക ടീ ഷർടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ വിമർശനം ഉയർത്തിയിരുന്നു. കുറ്റവാളിയെ മഹത്വവൽക്കരിക്കുന്ന പ്രമോഷൻ രീതിയെന്നായിരുന്നു വിമർശനം. എന്നാൽ കുറുപ്പിനെ മഹത്വവൽക്കരിക്കുന്ന ഒന്നല്ല സിനിമയെന്ന് ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും പറഞ്ഞിരുന്നു.


Keywords: News, Kochi News, Kochi, High Court, Dulquar Salman, Film, Malayalam, Notice, Trending, Director, Kurup, High court issues notice to producers of 'Kurup' movie.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?