സമര പന്തലില്‍ ബോധരഹിതയായി വീണ് അനുപമ; ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളെടുക്കും

തിരുവനന്തപുരം: (www.kvartha.com 22.11.2021) ജനിച്ച് മൂന്നാം നാള്‍ അമ്മയറിയാതെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ഉള്‍പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് കുഞ്ഞിനെ കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊടെക്ഷന്‍ ഓഫിസറുടെ സംരക്ഷണയില്‍ ഏല്‍പിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാംപിളെടുക്കും.

Anupama fell unconscious in the protest tent, Thiruvananthapuram, News, Child, Police, Treatment, Kerala, Trending

ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലില്‍ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനുപമ ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി. പിറന്നു മൂന്നാം നാള്‍ കൈവിട്ടുപോയ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണെന്നു പരാതിക്കാരിയായ അനുപമ എസ് ചന്ദ്രന്‍ പറഞ്ഞു.

താല്‍കാലിക ദത്തിന് ഏല്‍പിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളില്‍നിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം ഞായറാഴ്ച രാത്രി എട്ടരയോടെയാണു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയത്. ആദ്യം കുഞ്ഞിന വിട്ടുനല്‍കാന്‍ ദമ്പതികള്‍ തയാറായിരുന്നില്ല. പിന്നീട് ശിശുക്ഷേമ സമിതിയില്‍ നിന്നും ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും മൂന്നു പൊലീസുകാരും ഉള്‍പെട്ട സംഘമാണ് ആന്ധ്രയിലേക്ക് പോയത്. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലാക്കി.

തിങ്കളാഴ്ച വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ സാംപിളെടുക്കും. എന്നാല്‍ പരാതിക്കാരായ അനുപമ, അജിത് കുമാര്‍ എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ തിങ്കളാഴ്ച ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവര്‍ക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തന്റെ സാന്നിധ്യത്തില്‍ കുഞ്ഞിന്റെ വൈദ്യപരിശോധന തിങ്കളാഴ്ച തന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമിഷനും അനുപമ നിവേദനം നല്‍കിയിട്ടുണ്ട്.

ഡിഎന്‍എ സാംപിള്‍ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു. 2020 ഒക്ടോബര്‍ 23ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനില്‍ക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് ആറിന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്കു കൈമാറിയത്.

Keywords: Anupama fell unconscious in the protest tent, Thiruvananthapuram, News, Child, Police, Treatment, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?