പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കൊലപാതകം ആളുകള്‍ നോക്കിനില്‍ക്കെ, കൊലയ്ക്ക് പിന്നില്‍ എസ് ഡി പി ഐ എന്ന് ബിജെപി; സ്ഥലത്ത് ഹര്‍താല്‍

പാലക്കാട്: (www.kvartha.com 15.11.2021) പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതായി പൊലീസ്. കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐ ആണന്ന് ബിജെപിയുടെ ആരോപണം. എലപ്പുള്ളി മണ്ഡലത്തിലെ ആര്‍എസ്എസ് ബൗധിക് പ്രമുഖ് സഞ്ജിതാണ് (27) വെട്ടേറ്റ് മരിച്ചത്.

RSS worker killed in Palakkad, Palakkad, News, Dead, BJP, Allegation, Politics, Clash, Kerala

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോട് കൂടി ബൈകില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്. ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു കൊലപാതകം.

മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു കൊലപാതകം. പിറകില്‍ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് - എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിയിരുന്നു. ഇതിന്റെ തുടര്‍ചയാണ് തിങ്കളാഴ്ചത്തെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സഞ്ജിതിനെതിരെ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടെന്ന് ടൗണ്‍ പൊലീസും കസബ പൊലീസും പറഞ്ഞു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് ആറുമണി വരെ മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലായിരിക്കുമെന്ന് ബിജെപി മണ്ഡലം അധ്യക്ഷന്‍ സുരേഷ് എം അറിയിച്ചു.

Keywords: RSS worker killed in Palakkad, Palakkad, News, Dead, BJP, Allegation, Politics, Clash, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?