ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് രോഗിയുടെ ബന്ധുവില്‍നിന്ന് കമീഷന്‍ കൈപ്പറ്റിയെന്ന് പരാതി; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


കോട്ടയം: (www.kvartha.com 07.11.2021) ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് കമീഷന്‍ വാങ്ങിയെന്ന പരാതിയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മെഡികല്‍ കോളജ് അസ്ഥിരോഗ വിഭാഗം യൂനിറ്റ് മൂന്നിലെ പി ജി വിദ്യാര്‍ഥിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലയ്ക്ക് രോഗിക്ക് നല്‍കാന്‍ സ്വകാര്യ കമ്പനിയുടെ ഏജന്റുമായി ചേര്‍ന്ന് രോഗിയുടെ ബന്ധുവില്‍നിന്ന് കമീഷന്‍ കൈപ്പറ്റിയെന്നാണ് പരാതി. 

കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് മെഡികല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ കുമരകം സ്വദേശിയായ ബാബുവിന്റെ ഭാര്യ ആശയാണ് പരാതിയുമായി രംഗത്തെത്തിയത്. ബാബുവിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനാല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിന് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി യുവഡോക്ടര്‍ ഏജന്റുമായി തന്നെ സമീപിച്ചെന്ന് ആശ പറയുന്നു.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കമ്പനിയുടെ പ്രതിനിധി വരുമെന്നും 12,500 രൂപ ഇയാളുടെ കൈവശം കൊടുക്കണമെന്നും യുവഡോക്ടര്‍ പറഞ്ഞു. ഇതനുസരിച്ച് കമ്പനിയുടെ ഏജന്റ് വാര്‍ഡില്‍ വരുകയും ആശയില്‍നിന്ന് 12,000 രൂപ കൈപ്പറ്റുകയും ബാക്കി 500 രൂപ പിന്നീട് തരാമെന്ന് പറഞ്ഞ് ഉപകരണങ്ങള്‍ നല്‍കി മടങ്ങുകയും ചെയ്തുവെന്ന് പരാതിയില്‍ പറഞ്ഞു.  

തുടര്‍ന്ന് ശസ്ത്രക്രിയ ദിവസം അനുബന്ധ സാമഗ്രികള്‍ വാങ്ങുന്നതിനായി സര്‍ജികല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് തലേദിവസം വാങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് 4000 രൂപ മാത്രമേ വിലയുള്ളൂവെന്ന് അറിയുന്നത്. തുടര്‍ന്ന് ബാബുവിന്റെ ഭാര്യ ആശ മെഡികല്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.      

News, Kerala, State, Kottayam, Doctor, Suspension, Punishment, Complaint, Suspension to doctor on complaint of commission for surgical instruments


പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ആര്‍ എം ഒ ഡോ. ആര്‍ പി രഞ്ജിന്‍, ഡെപ്യൂടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍, ഫോറെന്‍സിക് സര്‍ജെന്‍ ഡോ. ടി ദീപു എന്നിവരെ സൂപ്രണ്ട് ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണത്തില്‍ യുവഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നടപടിക്ക് ശിപാര്‍ശ ചെയ്യുകയുമായിരുന്നു. ഈ ഡോക്ടര്‍ കോവിഡ് ബാധിതന്റെ സ്രവം എടുത്ത് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയക്കുകയും ഇങ്ങനെ അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നുവെന്നും കണ്ടെത്തി. 

അന്വേഷണ സമിതിയുടെ റിപോര്‍ട്  മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. കെ പി ജയകുമാറിനും ആരോഗ്യവകുപ്പിനും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി ജി വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തത്.

Keywords: News, Kerala, State, Kottayam, Doctor, Suspension, Punishment, Complaint, Suspension to doctor on complaint of commission for surgical instruments

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?