സ്വര്‍ണാഭരണങ്ങളുടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞ് വിദഗ്ദമായി തട്ടിപ്പ് നടത്തിയതായി പരാതി

ബദിയടുക്ക: (www.kasargodvartha.com 14.11.2021) സ്വര്‍ണാഭരണങ്ങളുടെ തിളക്കം കൂട്ടാമെന്ന് പറഞ്ഞ് വീട്ടിൽ വന്ന് തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിൽ യുവതിക്ക് അരപ്പവൻ മാല നഷ്ടപ്പെട്ടു. അന്യസംസ്ഥാനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയിക്കുന്നത്.
                       
News, Kerala, Kasaragod, Badiyadukka, Complaint, Fraud, Gold, Gold chain, Jewellery, Top-Headlines, Women, Police, Police-station, Case, Investigation, Complaint of fraud in gold jewellery.

ബദിയടുക്ക മാന്യയിലെ മോഹനന്റെ വീട്ടിലാണ് സംഭവം നടന്നത്. മോഹനന്റെ ഭാര്യയും മകളും അയൽ പക്കത്തെ കുട്ടിയും വീട്ടിലുണ്ടായിരുന്ന സമയത്ത് സ്വര്‍ണാഭരണങ്ങളുടെയും നിലവിളക്കിന്റെയും തിളക്കം കൂട്ടാമെന്ന് പറഞ്ഞ് ഒരാൾ എത്തിയതായി പറയുന്നു.

അത് വിശ്വസിച്ച് നിലവിളക്കും കുട്ടിയുടെ പാദസരവും നൽകിയപ്പോൾ ഇത് രണ്ടിനും അയാൾ തിളക്കം കൂട്ടി നൽകുകയും തുടർന്ന് യുവതിയുടെ മാല നൽകുകയും ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അയാളുടെ പക്കൽ ഉണ്ടായിരുന്ന ലായനിയിൽ മാല ഇട്ടുവെച്ചപ്പോൾ ചുവപ്പ് നിറം ആവുകയും മഞ്ഞൾ വെള്ളത്തിൽ ഇട്ടുവെക്കണമെന്ന് പറഞ്ഞുകൊണ്ട് അയാൾ മുങ്ങിയെന്നും പിന്നീട് പരിശോധിച്ചപ്പോഴാണ് അരപ്പവൻ നഷ്ടമായത് മനസിലായതെന്നും പരാതിപ്പെട്ടു.

ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: News, Kerala, Kasaragod, Badiyadukka, Complaint, Fraud, Gold, Gold chain, Jewellery, Top-Headlines, Women, Police, Police-station, Case, Investigation, Complaint of fraud in gold jewellery.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?