ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരികള്‍ കരുതിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി; അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വച്ചതിന് അറസ്റ്റില്‍


കൊച്ചി: (www.kvartha.com 11.11.2021) ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ദീപാവലിക്ക് ബാക്കിവന്ന കമ്പിത്തിരികള്‍ കരുതിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി അര്‍ശാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.

News, Kerala, State, Thrissur, Airport, Arrest, Police, Fireworks, Passenger arrested at Nedumbassery airport with keep fireworks in luggage


ലീവിന് ശേഷം വീണ്ടും ഗള്‍ഫിലേക്ക് മടങ്ങുമ്പോള്‍ കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും യുവാവ് ബാഗിലെടുത്ത് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍വച്ച് ബാഗ് സ്‌ക്രീനിങ്ങ് യന്ത്രത്തില്‍
കയറ്റിയപ്പോഴാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. 

തുടര്‍ന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനയാത്രയില്‍ അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Thrissur, Airport, Arrest, Police, Fireworks, Passenger arrested at Nedumbassery airport with keep fireworks in luggage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?