സ്‌കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി
പേരാവൂര്‍: (www.kvartha.com 24.11.2021) ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
ഹൈസ്‌കൂളില്‍നിന്ന് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം വഴി മെയിന്‍ റോഡില്‍ പ്രവേശിക്കുന്നതിനിടെ കറുത്ത കാറില്‍നിന്ന് രണ്ടുപേര്‍ ഇറങ്ങിവന്ന് ബലമായി പിടിച്ചു കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നും കുതറിയോടിയാണ് രക്ഷപ്പെട്ടതെന്നുമാണ് വിദ്യാര്‍ഥി പറഞ്ഞത്.
തുടര്‍ന്ന് വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ പിതാവ് സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ പേരാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം തുടങ്ങി.
Powered by Info News For You

Comments
Post a Comment