ജനവാസ മേഖലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യം; കണ്‍മുന്നില്‍വച്ച് കാട്ടുപന്നിയെ കടിച്ചുകൊന്നു
കരുവാരകുണ്ട്: (www.kvartha.com 24.11.2021) ജനവാസ മേഖലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യമുണ്ടാകുന്നതോടെ ഭീതിയില്‍ മലപ്പുറം കരുവാരകുണ്ടിലെ ജനങ്ങള്‍. പാന്ത്രയില്‍ രാവിലെ ടാപിങ്ങ് തൊഴിലാളികളാണ് പരിസരത്തുനിന്നും കടുവ ഓടിയകലുന്നത് കണ്ടത്. കടുവയുടെ കാല്‍പ്പാടുകളും കടുവ കൊന്നിട്ട കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും സ്ഥലത്തുണ്ട്. കാണുന്ന സമയത്ത് കാട്ടുപന്നി ചത്തിട്ടുണ്ടായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ അതിരാവിലെ എത്തുന്ന ടാപിങ് ജോലി ചെയ്യുന്നവരടക്കം ഭീതിയിലാണ്. കടുവയെ പിടിക്കാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. കടുവ ജനവാസ മേഖലകളില്‍ പതിവായെത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഭീതിയിലായതോടെ ഇരുട്ടു മൂടിയാല്‍ പിന്നെ പുറത്തിറങ്ങാനാവാത്ത ഗതികേടിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment