കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും; അരിശം വന്ന യുവാവ് ഹോടെല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്, പ്രതി അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 15.11.2021) കഴിച്ചത് ഇഡലി മാത്രം, ബില്‍ വന്നപ്പോള്‍ അതില്‍ സമൂസയുടെ തുകയും. അരിശം വന്ന യുവാവ് ഹോടെല്‍ ഉടമയെ അടിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്. മധുര കെ പുദൂര്‍ ഗവ.ടെക്നികല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോടെലില്‍ കഴിഞ്ഞദിവസമാണു സംഭവം. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

Man found dead in Chennai, Chennai, News, Local News, Criminal Case, Crime, Arrested, Police, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;

കണ്ണന്‍ ഇഡലി കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ അതില്‍ സമൂസയുടെ തുക കൂടി കണ്ടപ്പോള്‍ അതിനെ ചോദ്യം ചെയ്തു. എന്നാല്‍ കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോടെല്‍ ഉടമ മുത്തുകുമാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍കം നടന്നു.

ഇതിനിടെ പ്രകോപിതനായ കണ്ണന്‍ ഹോടെലില്‍ സൂക്ഷിച്ചിരുന്ന മരക്കഷണം എടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാര്‍ തല്‍ക്ഷണം തന്നെ മരിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട കണ്ണനെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി മധുര സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബിലില്‍ ചേര്‍ത്തതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ണന്‍ പറഞ്ഞതായും പൊലീസ് പറഞ്ഞു.

Keywords: Man found dead in Chennai, Chennai, News, Local News, Criminal Case, Crime, Arrested, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?