പഞ്ചനക്ഷത്ര ഹോടെലിലെ മുറിയില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും പണവും മോഷണം പോയി

ജയ്പുര്‍: (www.kvartha.com 27.11.2021) പഞ്ചനക്ഷത്ര ഹോടെലിലെ മുറിയില്‍ നിന്നും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും പണവും മോഷണം പോയി. പഞ്ചനക്ഷത്ര ഹോടെലായ ജയ്പുരിലെ ഹോടെല്‍ ക്ലാര്‍ക് അമേറില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നതെന്നാണ് പരാതി. 

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ വ്യവസായി രാഹുല്‍ ഭാടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ചത് ഈ ഹോടെലിലായിരുന്നു.

₹ 2 Crore Jewellery, Cash Stolen During Wedding At Jaipur 5-Star Hotel, Jaipur, News, Hotel, Robbery, Complaint, Allegation, National

ഭാടിയയുടെ കുടുംബവും ഹോടെലിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. രണ്ടു കോടി രൂപയുടെ ഡയമന്‍ഡ് ആഭരണങ്ങളും 95,000 രൂപയുമാണ് ഇവര്‍ താമസിച്ചിരുന്ന ഒരു മുറിയില്‍ നിന്ന് നഷ്ടപ്പെട്ടത്. അതേസമയം ഹോടെല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്ന് രാഹുല്‍ ഭാടിയ തന്റെ പരാതിയില്‍ ആരോപിച്ചു.

ഹോടെലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോടെല്‍ മാനേജ്മെന്റിനേയും ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവം നടന്ന് ഇതുവരെയായിട്ടും മോഷണം സംബന്ധിച്ച് ഹോടെല്‍ അധികൃതര്‍ പ്രതികരണത്തിന് തയാറായിട്ടില്ല.

Keywords: ₹ 2 Crore Jewellery, Cash Stolen During Wedding At Jaipur 5-Star Hotel, Jaipur, News, Hotel, Robbery, Complaint, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?