പട്ടാപ്പകൽ വൃദ്ധ ദമ്പതികളെ ആക്രമിച്ച് പണവും ആഭരണങ്ങളും കാറും തട്ടിയെടുത്തതായി പരാതി; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2021) പട്ടാപ്പകൽ വൃദ്ധ ദമ്പതികളെ ആക്രമിച്ച് ക്വടേഷന്‍ സംഘം പണവും ആഭരണങ്ങളും കാറും തട്ടിയെടുത്തതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേന്ദ്രപ്രസാദ് ആണ് അറസ്റ്റിലായത്.

  
Kasaragod, Kerala, News, Kanhangad, Top-Headlines, Gold, Jewellery, Theft, Robbery, House, Car, Complaint, Arrest, Police, Case, Case of assault and theft; one arrested.



വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും (66) ഭാര്യ ലളിതയേയും (63) ആറംഗ ക്വടേഷന്‍ സംഘം ആക്രമിച്ചെന്നാണ് പരാതി. ലളിതയെ അടിച്ച് വീഴ്ത്തിയ ശേഷം ദേവദാസിന്റ മാലയും മോതിരവും വീട്ടിലുണ്ടായിരുന്ന 20000 രൂപയും മോഷ്ടിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. വീട്ടില്‍ നിന്നും താക്കോല്‍ എടുത്താണ് ഇന്നോവ ക്രിസ്റ്റ കാർ കടത്തി കൊണ്ടുപോയതെന്നും 40,64000 രൂപയുടെ നഷ്ടമുണ്ടായതായും ദേവദാസ് പറഞ്ഞു.

സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ദേവദാസിന്റെ കുടുംബം ചിലരുമായി തർക്കം ഉണ്ടായിരുന്നതായും പറയുന്നു. രാജേന്ദ്രപ്രസാദ് ആണ് ക്വടേഷന്‍ നൽകിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ഓടോറിക്ഷയും ബൈകും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


Keywords: Kasaragod, Kerala, News, Kanhangad, Top-Headlines, Gold, Jewellery, Theft, Robbery, House, Car, Complaint, Arrest, Police, Case, Case of assault and theft; one arrested.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?