നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ; എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: (www.kvartha.com 05.11.2021) സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ. വരുന്ന തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
ഡയറക്ടറുടെ ശുപാര്‍ശ സര്‍കാരിന്റെ പരിഗണനയിലാണെന്നും എട്ടാം ക്ലാസിന് അടുത്ത ആഴ്ചയില്‍ തന്നെ അധ്യയനം തുടങ്ങാനാണ് ആലോചനയെന്നും പൊതുവിദ്യാഭ്യാസ പ്രിന്‍സിപല്‍ സെക്രടറി എ പി എം മുഹമ്മദ് ഹനീശ് പറഞ്ഞു.
വിദ്യാര്‍ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനല്‍ അചീവ്‌മെന്റ് സര്‍വെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനെപ്പടുത്തിയാണ് സര്‍വെ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വെ നടത്തുന്നത്.
ഇതില്‍ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് തുറന്നിരുന്നു. ഈ മാസം 15 മുതല്‍ എട്ട്, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. അതേസമയം, ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 നാകും പുനരാരംഭിക്കുക.
Powered by Info News For You

Comments
Post a Comment