രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖ വാട്‌സ്ആപിലൂടെ പ്രചരിച്ചതായി റിപോര്‍ട്; വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം


കാണ്‍പൂര്‍: (www.kvartha.com 26.11.2021) രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖ വാട്‌സ്ആപിലൂടെ പ്രചരിച്ചതായി റിപോര്‍ട്. രാഷ്ട്രപതിയുടെ രണ്ടുദിവസത്തെ കാണ്‍പൂര്‍ സന്ദര്‍ശനത്തിന് ഏര്‍പെടുത്തിയ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

രാഷ്ട്രപതി പങ്കെടുക്കുന്ന വേദികളിലെ സുരക്ഷ, വിവിധ സേനകളുടെ വിന്യാസം, മറ്റു സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയവയുടെ രേഖ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തിരുന്നു. ഇതാണ്  സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ കാണ്‍പൂര്‍ പൊലീസ് കമീഷണര്‍ അസിം അരുണാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.   

News, National, India, President, Ram Nath Kovind, Whatsapp, Technology, Police, Probe ordered into leakage of President Kovind's security details document


'എ ഡി സി പി(ട്രാഫിക്) രാഹുല്‍ മിതാസിനാണ് അന്വേഷണം. രേഖ പരസ്യമാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവ പരസ്യമാക്കിയതിന് പിന്നിലെ ഉദ്ദേശവും കണ്ടെത്താനാണ് നിര്‍ദേശം' - കമീഷണര്‍ പറഞ്ഞു.   

ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു രാഷ്ട്രപതിയുടെ കാണ്‍പൂര്‍ സന്ദര്‍ശനം. രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി പൊലീസ് കമീഷണറേറ്റ് സുരക്ഷാ ചുമതലകള്‍ സംബന്ധിച്ച് ബ്ലൂ പ്രിന്റ് തയാറാക്കിയിരുന്നു. 76 പേജുള്ള ബുക്‌ലെറ്റില്‍ രാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ഫോണ്‍ നമ്പറുകളും ഉള്‍പെട്ടിരുന്നു. ഈ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബുക്‌ലെറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

Keywords: News, National, India, President, Ram Nath Kovind, Whatsapp, Technology, Police, Probe ordered into leakage of President Kovind's security details document

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?