കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ മരിച്ചു

എറണാകുളം: (www.kvartha.com 14.11.2021) കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കളമശ്ശേരി അപോളോ ടയേഴ്സിന് മുന്നിലാണ് അപകടം. മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. 

മണ്ണിടിച്ചിലില്‍ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് തങ്കരാജനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തങ്കരാജന്റെ മൃതദേഹം കളമശേറി മെഡികല്‍ കോളജിലേക്ക് മാറ്റി. 

Ernakulam, News, Kerala, Death, Rain, Medical College, Driver died in landslide in Kalamassery

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെലോ അലര്‍ടാണ്.

Keywords: Ernakulam, News, Kerala, Death, Rain, Medical College, Driver died in landslide in Kalamassery


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?