പുതിയ കോവിഡ് വകഭേദം; എല്ലാവരും ജാഗ്രത പാലിക്കണം, കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 27.11.2021) പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദക്ഷിണാഫ്രികയിലാണ് കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയത്. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണ്. നിലവിലെ വാക്സിനുകള്‍ അതിജീവിക്കാനുള്ള കഴിവ് പുതിയ വൈറസ് വകഭേദത്തിനുണ്ടോ എന്നാണ് പഠിക്കുന്നത്.
അതേസമയം ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. നേരത്തെ തന്നെ കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന ദക്ഷിണാഫ്രിക, ബ്രസീല്‍, ബെന്‍ഗ്ലാദേശ്, ബോട് സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാവേ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഇസ്രാഈല്‍, സിംഗപുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിക്കണം.
നിലവില്‍ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആരിലും റിപോര്‍ട് ചെയ്തിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രികന്‍ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന റിപോര്‍ട്ടാണ് പുറത്തു വരുന്നത്.
ഇസ്രാഈലില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്ന വ്യക്തിക്കാണ് പുതിയ വകഭേദം റിപോര്‍ട് ചെയ്തിരിക്കുന്നത്. കോവിഡ് പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക, കാനഡ ഉള്‍പെടെയുള്ള പല രാജ്യങ്ങളും ദക്ഷിണാഫ്രികയിലേക്കുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍ഡ്യ നിലവില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പെടുത്തിയിട്ടില്ല.
അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പെടുത്തി. ദക്ഷിണാഫ്രിക, നമീബിയ, സിംബാവേ, മൊസാംബിക്, ബോട് സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രികന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്.
Keywords: Health minister Veena George statement on Omicron case, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
Powered by Info News For You
Comments
Post a Comment