ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന് പരാതി; യുവാവ് അറസ്റ്റില്‍


കോഴിക്കോട്: (www.kvartha.com 03.11.2021) ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ അജാസ് എന്ന യുവാവിനെയും പെണ്‍കുട്ടിയെയും കൊല്ലം കൊട്ടാരക്കരയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. 

തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തിരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നഗരത്തിലെ മുഴുവന്‍ സി സി ടി വികളും പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് റെയില്‍വേ സ്റ്റേഷനിലെ സി സി ടി വികള്‍ പരിശോധിച്ചപ്പോള്‍ യുവാവിനൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെയും കൗന്‍ഡറില്‍ നിന്ന് ടികെറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ആ സമയം കോഴിക്കോടെത്തിയ ട്രെയിനുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കൊല്ലത്തേക്കാണ് ടികെറ്റെടുത്തതെന്ന പൊലീസ് നിഗമനത്തിലെത്തികയായിരുന്നു. 

News, Kerala, State, Kozhikode, Instagram, Social Media, Complaint, Arrested, CCTV, Police, Crime, Minor girls, Man arrested for abducting minor girl in Kozhikode


എന്നാല്‍ കൊല്ലം റെയില്‍വെ പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. യുവാവ് 
ടികെറ്റ് കൗന്‍ഡറില്‍ അജാസ് എന്ന പേരുമാത്രമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഫേസ്ബുകില്‍ അജാസ് എന്ന് പേരുള്ള ആളെ തപ്പി. സാമ്യമുള്ള അകൗണ്ടില്‍ കൊടുത്ത നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ലൊകേഷന്‍ കൊട്ടാരക്കരയാണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് ചടയമംഗലം പൊലീസ് കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട എല്ലാ ബസും പരിശോധിച്ചു. ഇതിലൊന്നില്‍ നിന്ന് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്ന് യുവാവ് മൊഴി നല്‍കി. ഈ പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Kozhikode, Instagram, Social Media, Complaint, Arrested, CCTV, Police, Crime, Minor girls, Man arrested for abducting minor girl in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?