പ്രസവത്തെ തുടര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസി യുവതിയും നവജാത ശിശുവും ആശുപത്രിയില്‍ മരിച്ചു
പാലക്കാട്: (www.kvartha.com 24.11.2021) പ്രസവത്തിനായി പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ ആദിവാസി യുവതിയും നവജാത ശിശുവും പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചു. അഗളി കൊറവന്‍കണ്ടി ഊരിലെ തുളസി ബാലകൃഷ്ണന്‍(23) ആണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് രാവിലെ 7ന് മരിച്ചത്. നവജാത ശിശു കഴിഞ്ഞ ദിവസം പ്രസവത്തോടെ മരിച്ചിരുന്നു.
പ്രസവ വേദനയുമായി 20ന് കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. ഉച്ചയോടെ ആശുപത്രിയില്‍ എത്തി. ഉടനെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് കിലോഗ്രാം ഭാരമുണ്ടായിരുന്ന ആണ്‍ കുഞ്ഞ് മരിച്ചു.
തുടര്‍ന്ന് പ്രസവത്തോടെ അബോധാവസ്ഥയിലായ യുവതി തീവ്രപരിചരണത്തില്‍ തുടരുകയായിരുന്നു. യുവതി സികിള്‍ സെല്‍ അനീമിയ(അരിവാള്‍ രോഗം)യ്ക്ക് തുടര്‍ച്ചയായി ചികിത്സയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇതിനുള്ള മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തി. ജനുവരിയിലാണ് യുവതിയുടെ പ്രസവം കണക്കാക്കിയിരുന്നത്.
Powered by Info News For You

Comments
Post a Comment