നാടിന്റെ ആവശ്യങ്ങൾ നമ്മുടെ അവകാശമാണ്; ഇനിയും മിണ്ടാതിരിക്കരുത്

/ മുഹമ്മദ് മൊഗ്രാൽ

(www.kasargodvartha.com 06.11.2003)കഴിഞ്ഞ ദിവസം സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തി. വിത്തെടുത്ത് കുത്തുന്ന നിലപാടുമായാണ് കേന്ദ്ര സര്‍കാര്‍ മുന്നോട്ടുപോകുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്നുള്ള നിര്‍ദേശമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും
     
News, Kerala, World, India, State, Article, Protest, Government, Panchayath, Minister, Politics, Public palce, Needs of the country are our right.

നൽകിയ കത്തിലെ നിർദേശം വിവാദമായ പശ്ചാത്തലത്തിലയിരുന്നു മന്ത്രിയുടെ പ്രതികരണം.

ഒരു കണക്കിന് ഇതാണ് നല്ലത്. ഇനി നമ്മുടെ പഞ്ചായത്തും അദാനിക്ക് സ്വന്തം. അങ്ങിനെയെങ്കിലും നമ്മുടെ പഞ്ചായത്തിലും ഒരു നല്ല ബസ് സ്റ്റാൻഡും റയിൽവേ സ്റ്റേഷനും ഫിഷ് മാർക്കറ്റും ഒക്കെ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കും അംബാനിക്കും കൊടുക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ നമ്മുടെ കാസർകോട് ജില്ലയെ മൊത്തമായി ഒരു 100 വർഷത്തേക്ക് പാട്ടത്തിന് കൊടുത്താൽ അങ്ങിനെയെങ്കിലും നമ്മുടെ നാട് രക്ഷപ്പെടുമോ എന്ന് നോക്കാമായിരുന്നു.

പക്ഷെ ഒരപേക്ഷയുള്ളത്, കോടിക്കണക്കിനു രൂപ ചിലവഴിച്ചു ടാറ്റ യുദ്ധകാലാടിസ്ഥാനത്തിൽ ഒരു ആശുപത്രി നമ്മുടെ നാടിന് വേണ്ടി നിർമിച്ചു നൽകിയിട്ടും, മാലിന്യപ്രശ്നം പരിഹരിക്കാൻ വേണ്ടി ഒരു കക്കൂസ് ടാങ്ക് പോലും നിർമിച്ചു കൊടുക്കാൻ താല്പര്യം കാണിക്കാത്ത സർക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടങ്കോല് ഇടരുത് എന്നാണ്.

ഒരു വേള കേന്ദ്ര സർക്കാറിന്റെ ഇത്തരം നയങ്ങളെ നമ്മൾ എതിർക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയുടെ പാർലമെന്റടക്കം കൊടുത്താലും കുഴപ്പമില്ല. കാരണം ഭരണകൂടങ്ങൾ ജനങ്ങളുടെ നെഞ്ചത്ത് കയറി സകല മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിച്ച് ഇവിടെ കാട്ടുന്ന ആഭാസത്തരങ്ങൾ ഏറെയുണ്ട്.

ചെറിയൊരാശ്വാസമെങ്കിലും കിട്ടിയാലോ. ഖജനാവിൽ കാശും കുറച്ചു ബാക്കിയുണ്ടാവും.

നമ്മുടെ നികുതിപ്പണം കൊള്ളയടിച്ചു കൊണ്ട് ആർമാദിക്കുകയും തോന്നിവാസം കാണിക്കുകയും ചെയ്യുന്ന രാഷ്ട്രീക്കാരെക്കാൾ എന്ത് കൊണ്ടും മെച്ചം ടാറ്റയെപ്പോലുള്ള കോർപറേറ്റുകൾ തന്നെയാണ്. നാം സ്ഥിരമായി പറയാറുള്ള ആക്ഷേപമാണ് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തുന്നു എന്നത്. നാം നമ്മുടെ വ്യക്തിത്വം തന്നെ പണയപ്പെടുത്തിയിട്ട് കുറെ കാലമായില്ലേ? പിന്നെ അതിനെന്തർത്ഥം?. രണ്ട് നേരം കഞ്ഞി കുടിക്കാനുള്ള വകയുണ്ടാക്കിത്തരാൻ കെൽപ്പില്ലാത്തവരുടെ കയ്യിൽ രാജ്യത്തെ പരമാധികാരം എത്രമാത്രം സുരക്ഷിതമാണ് എന്ന് ചിന്തിക്കേണ്ടതല്ലേ?.

എല്ലാ അധികാരങ്ങളും സാങ്കേതിക വിദ്യകളും വിഭവങ്ങളും മാനവശേഷിയും ഉണ്ടായിട്ടും ലോക രാജ്യങ്ങളിൽ വിവിധ നിലവാരങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യം എത്രമാത്രം പിറകിലാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ?. ഒന്നോ രണ്ടോ വൻ ശക്തികൾ കണ്ണുരുട്ടുമ്പോൾ നഷ്ടപ്പെട്ട് പോകാൻ മാത്രം ദുർബലമാണോ നമ്മുടെ പരമാധികാരം?. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഈ രാജ്യത്തെ 130 കോടി ജനങ്ങളാണ്. അല്ലാതെ ആയിരങ്ങളിലൊതുങ്ങുന്ന എം പിമാരോ എം എൽ എമാരോ ജനപ്രതിനിധികളോ മാത്രമല്ല.

നമ്മുടെ ദൗർബല്യത്തിന്റെ മുകളിൽ ചവിട്ടികൊണ്ടാണ് പലരും ഇവിടെ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയിട്ടുള്ളത്. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കിക്കൊണ്ടും കാലോചിതമായി നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ടും രാജ്യരക്ഷാ സമവാക്യങ്ങളിൽ അർത്ഥവത്തായ ഭരണഘടനാ ഭേദഗതികൾ വരുത്തിക്കൊണ്ടും സംരക്ഷിച്ചു നിർത്താൻ തക്ക കെല്പുള്ളതാണ് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം.

അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുമ്പോൾ നാടിന്റെ മുഖഛായ തന്നെ മാറാനും തൊഴിൽ സാധ്യതകൾ കൂടാനും വഴി തുറക്കും.

മാറി മാറി വരുന്ന സർക്കാരുകൾ രാജ്യത്തിന്റെ ശവക്കുഴി തോണ്ടുന്നതല്ലാതെ ഇവിടെ എന്ത് മാറ്റമാണ് കൊണ്ട് വന്നിട്ടുള്ളത്?. ബ്രിട്ടീഷ് സർക്കാർ നിർമിച്ച പാലങ്ങളും മറ്റ് നിർമാണങ്ങളും നൂറും ഇരുന്നൂറും വർഷങ്ങളായിട്ടും ഒരു കേടുപാടും കൂടാതെ നില നിൽകുമ്പോൾ പാലാരിവട്ടം പാലവും കോഴിക്കോട് ബസ്സ്റ്റാന്റ് സമുച്ചയവും പോലെയുള്ള ചെറുതും വലുതുമായ പല പദ്ധതികളും നിർമാണങ്ങളും നമ്മെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഒരു രൂപ ചിലവഴിക്കുമ്പോൾ ഒരൻപത് പൈസയെങ്കിലും ആത്മാർത്ഥമായി ഉപയോഗിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ?.

വരുമാനത്തിന്റെ നല്ലൊരു ശതമാനവും ഉദ്യഗസ്ഥർക്ക് ശമ്പളം കൊടുക്കാനായി മാത്രം ചിലവഴിക്കുന്ന ഒരു സംസ്ഥാനത്ത്, ലക്ഷക്കണക്കിന് കോടിരൂപ കടത്തിൽ മുങ്ങി കുത്തുപാള എടുക്കുന്ന സമയത്ത് പോലും തെക്ക് വടക്ക് റെയിൽ പാതയുടെയും മറ്റും പേരിൽ കോടാനുകോടികൾ ഇനിയും കടമെടുത്ത് ചിലവഴിക്കാനും പലരുടെയും പോക്കറ്റുകൾ വീർപ്പിക്കാനും കാണിക്കുന്ന ഉത്സാഹവും ആവേശവും, ഏതാനും ലക്ഷങ്ങൾ കൊണ്ട് തീർക്കാൻ പറ്റുന്ന ഒരു മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ കാണിക്കുന്നില്ല എന്നത് എത്ര മാത്രം വിരോധാഭാസമാണ്.

നികുതി ഭീകരതയും തൊഴിലില്ലായ്മയും കാരണം സാധാരണ ജനങ്ങൾ കൈകാലിട്ടടിക്കുമ്പോൾ, ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങൾ വർധിപ്പിക്കലും തകൃതിയായി നടത്താൻ ബന്ധപ്പെട്ടവരൊക്കെ കാണിക്കുന്ന ശുഷ്‌കാന്തിയും തൊലിക്കട്ടിയും ഭയങ്കരം തന്നെ. കഴിഞ്ഞദിവസം പോലും കെ എസ് ആർ ടി സി ജീവനക്കാർ സമരം നടത്തി, ശമ്പളം വർധിപ്പിക്കാൻ. പിടിപ്പ്കേടും സ്വജന പക്ഷപാതവും അശാസ്ത്രീയ നടത്തിപ്പും കാരണം നശിച്ചു നാരായണക്കല്ലായ കെ എസ് ആർ ടി സി പോലുള്ള സ്ഥാപനങ്ങളെയാണ് നമ്മുടെ ചിലവിൽ സർക്കാർ തീറ്റിപ്പോറ്റുന്നത്. അൽപം മനസ്സാക്ഷി... ലേശം ഉളുപ്പ്... ഇല്ലേ ഇല്ല...ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ വല്ല ടാറ്റായ്ക്കോ ബിർളക്കോ കൈമാറുകയോ ആണ് നല്ലത്.

കക്ഷിരാഷ്ട്രീയവും സങ്കുചിത ചിന്താഗതികളും കാരണം അനീതിക്കെതിരെ നട്ടെല്ല് നിവർത്തി പോരാടാൻ തയ്യാറാവാതെ എല്ലാം സഹിച്ചു മുഴുവൻ പാപ ഭാരവും സ്വയം ഏറ്റെടുക്കാൻ നിർബന്ധിതരായ പൊതു ജനമെന്ന നമ്മുടെ പങ്കും ഈ അവസ്ഥയിൽ നിഷേധിക്കാൻ പറ്റുമോ?. ഏറെ മുറവിളികളും ക്ഷമയുടെ നെല്ലിപ്പടിയും കണ്ടതിനു ശേഷം കിട്ടുന്ന അഞ്ചോ പത്തോ നക്കാപിച്ചകളിൽ സായൂജ്യമടയാൻ മാത്രം തരംതാണ് പോയതെന്തേ നമ്മുടെ പ്രതികരണ ശേഷി?. ജനങ്ങളുടെ ശാപം ഉടൻ തന്നെ ഫലിക്കുമായിരുന്നെങ്കിൽ ഇവരൊക്കെ എന്നേ ഭസ്മമായിപ്പോയേനെ. കാലിനടിയിലെ മണ്ണ് മുഴുവൻ ഒലിച്ച് പോയിട്ടും, മഹാമാരികളും പ്രളയങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും നമുക്കിനിയും പാഠമായിട്ടില്ലെങ്കിൽ വിതച്ചതേ കൊയ്യൂ എന്ന് മാത്രമേ പറയാനുള്ളൂ.

മണ്ണിനും വിണ്ണിനും മനുഷ്യനും പ്രകൃതിക്കും ഒരു പോലെ ഗുണകരമാകുന്ന നയ രൂപീകരണം സാധ്യമായാൽ 'ഭൂമിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്' എന്ന് നെഹ്‌റു പറഞ്ഞത് കാശ്മീരിനെക്കുറിച്ചാണെങ്കിൽ, അല്ല അത് 'ഇന്ത്യ' മൊത്തമാണ് എന്ന് പറയാൻ തീർച്ചയായും നമുക്ക് സാധിക്കും. വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല. വിവേകവും കൂടി വേണം. എന്താണ് യഥാർത്ഥ പൗര ധർമ്മമെന്നും, ക്ഷേമ രാഷ്ട്രം എങ്ങിനെയായിരിക്കണമെന്നും ഒരു ധാരണയുമില്ലാതെ നിയമങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും തീരെ വില കൽപിക്കാത്ത, തങ്ങളുടെ സ്വാർഥതക്കനുസരിച്ഛ് എല്ലാത്തിനും ന്യായീകരണം കണ്ടെത്തുകയും സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ചോ കൃത്യ നിഷ്ഠയെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത ഭൗദ്ധിക നിലവാരം താഴ്ന്നുപോയ ഒരു സമൂഹമായി നാം അധഃപതിച്ചാൽ ഇവിടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത് തന്നെ മൗഢ്യമാണ്.

ജനങ്ങളുടെ അഭിലാശങ്ങളെയും അവകാശങ്ങളെയും ചവിട്ടിമെതിച്ച രാഷ്ട്രങ്ങളേയും ഏകാധിപതികളെയും കാലം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞ ചരിത്രം നമുക്ക് കാണാൻ കഴിയും. ദീർഘ വീക്ഷണവും വിവേകവുമുള്ള നേതൃത്വവും, സംസ്കാര സമ്പന്നരായ ഒരു ജനതയുമായാൽ മാത്രമേ ലോകം നമ്മെ അംഗീകരിക്കൂ.

Keywords: News, Kerala, World, India, State, Article, Protest, Government, Panchayath, Minister, Politics, Public palce, Needs of the country are our right.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?