ഒമിക്രോണ്‍; വിദേശ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കി ജപാന്‍
ടോക്യോ: (www.kvartha.com 29.11.2021) വിദേശ സന്ദര്‍ശകര്‍ക്ക് പൂര്‍ണമായും വിലക്ക് ഏര്‍പെടുത്തി ജപാന്‍. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം താല്‍കാലികമായാണ് വിലക്കേര്‍പെടുത്തിയത്. ജപാനില്‍ കോവിഡ് തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു.
മുന്‍കരുതല്‍ നടപടികള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ബിസിനസ് സന്ദര്‍ശകര്‍, വിദേശ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി ജപാന്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഈ നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പാക്കിയേക്കും.
പുതിയ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പെടെ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അതിവേഗം പടരുന്നതാണോ കൂടുതല്‍ മാരകമാണോയെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.
Keywords: Tokyo, News, World, COVID-19, Japan, Ban, Passengers, Travel, Japan bans entry of foreign visitors as omicron spreads
Powered by Info News For You

Comments
Post a Comment