വിമാനയാത്രയ്ക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ട സഹയാത്രികനെ പരിചരിച്ച് കേന്ദ്രമന്ത്രി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 17.11.2021) വിമാനയാത്രയ്ക്കിടെ തലചുറ്റല്‍ അനുഭവപ്പെട്ട സഹയാത്രികനെ പരിചരിച്ച് കേന്ദ്രമന്ത്രി. ധനവകുപ്പ് സഹമന്ത്രി ഡോ. ഭഗവത് കാരാഡാണ് സഹയാത്രികന് അടിയന്തര സഹായവുമായെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഡോ. കാരാഡ്.

Union minister Karad helps co-passenger midair, earns PM Modi’s praise, New Delhi, News, Minister, Patient, Passenger, Treatment, Prime Minister, Flight, National

തലചുറ്റല്‍ അനുഭവപ്പെടുന്നതായി സഹയാത്രികന്‍ പറഞ്ഞതോടെ ഡോ. കാരാഡ് അരികിലെത്തുകയും വേണ്ട ചികിത്സ നല്‍കുകയുമായിരുന്നു. സീറ്റില്‍ കിടത്തിയിരിക്കുന്ന യാത്രക്കാരന് സമീപം മന്ത്രി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെ നിരവധി പേരാണ് കാരാഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

യാത്രക്കാരന്‍ വിയര്‍ത്തൊലിക്കുകയായിരുന്നു എന്നും രക്തസമ്മര്‍ദം കുറവായിരുന്നുവെന്നും കാരാഡ് പിന്നീട് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പ്രതികരിച്ചു. ഗ്ലൂകോസ് നല്‍കിയതിന് പിന്നാലെ യാത്രക്കാരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ യാത്രക്കാരനെ സഹായിച്ചതിന് ഇന്‍ഡിഗോ വിമാനക്കമ്പനിയും ഡോ. കാരാഡിനെ നന്ദി അറിയിച്ചിട്ടുണ്ട്.

Keywords: Union minister Karad helps co-passenger midair, earns PM Modi’s praise, New Delhi, News, Minister, Patient, Passenger, Treatment, Prime Minister, Flight, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?