കുവൈതില്‍ പ്രവാസിയെ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kvartha.com 26.11.2021) കുവൈതില്‍ പ്രവാസിയെ കെട്ടിടത്തില്‍നിന്ന് താഴെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ശര്‍ഖിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡികല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു.
ബഹുനില കെട്ടിയത്തിന്റെ അഞ്ചാം നിലയിലെ അപാര്‍ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. മരണപ്പെട്ടത് ഇന്‍ഡ്യക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണകാരണം ഉള്‍പെടെയുള്ളവ കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
Powered by Info News For You

Comments
Post a Comment