രാഹുല്‍ ദ്രാവിഡ് ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം മുഖ്യ പരീശിലകനായതോടെ ആരാധകര്‍ ആവേശത്തില്‍

മുംബൈ: (www.kvartha.com 04.11.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചതോടെ ആവേശത്തിലായി ആരാധകര്‍. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപിനുശേഷം പരിശീലക സ്ഥാനത്തില്‍ നിന്നും ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനായാണ് മുന്‍ ഇന്‍ഡ്യന്‍ നായകനായ രാഹുല്‍ ദ്രാവിഡിനെ സുലക്ഷണ നായിക്ക്, ആര്‍ പി സിംഗ് തുടങ്ങിയ ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്.

News,Mumbai,BCCI,Indian Team,Cricket,Sports,Rahul Dravid,World Cup,New Zealand,Bangalore,Karnataka,IPL,Ganguly,UAE,Report,Srilanka, "Absolute Honour": Rahul Dravid On His Appointment As India Head Coach.

ന്യൂസിലന്‍ഡിനെതിരായ ഈ മാസം നടക്കാന്നിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കും. കിവീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് ഇന്‍ഡ്യ കളിക്കുക.

പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി ചർച നടത്തിയിതായി റിപോര്‍ടുണ്ടായിരുന്നു.

എന്നാല്‍ ലോധ കമിറ്റി ശുപാര്‍ശകള്‍ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതിനാല്‍ ബിസിസിഐ അപേക്ഷ ക്ഷണിക്കുകയായിരുന്നു. ടീമിന്റെ മുഖ്യ പരിശീലകനെ കുടാതെ ബാറ്റിംഗ് കോച്, ബൗളിംഗ് കോച്, ഫീല്‍ഡിംഗ് കോചുകളെ കുടാതെ ബെംഗ്ളൂറിലെ ദേശീയ ക്രികെറ്റ് അകാഡെമിയുടെ സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.

ഇന്‍ഡ്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായി ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രികെറ്റ് അകാഡെമിയിലെ പരസ് മാംബ്രേ എത്തിയേക്കും.

രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന്റെ കാലാവധി യുഎഇയിലും ഒമാനിലുമായി നടക്കുന്ന് വരുന്ന ടി20 ലോകകപോടെ അവസാനിക്കും. ബിസിസിഐ രണ്ട് വര്‍ഷത്തേക്ക് പത്തു കോടി രൂപയാണ് ദ്രാവിഡിന്റെ വാര്‍ഷിക പ്രതിഫലമെന്നാണ് റിപോര്‍ട്.

നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്‍ഡ്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അൻഡെർ 19 ടീമുകളെ ആറ് വര്‍ഷക്കാലമായി പരിശീലിപ്പിച്ച പരിചയവും ദ്രാവിഡിനുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകന്‍ കൂടിയായിരുന്നു താരം.


Keywords: News, Mumbai, BCCI, Indian Team, Cricket, Sports, Rahul Dravid, World Cup, New Zealand, Bangalore, Karnataka, IPL, Ganguly, UAE, Report, Srilanka, 'Absolute Honour': Rahul Dravid On His Appointment As India Head Coach.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?