ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലി; വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി വിദ്യാര്‍ഥികള്‍, ബേകെറി കട അടച്ചു പൂട്ടി


കോഴിക്കോട്: (www.kvartha.com 18.11.2021) ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേകെറി കട അടച്ചു പൂട്ടി. നഗരത്തിലെ ഈസ്റ്റ് ഹിലിലെ ഹോട് ബന്‍സ് എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചു പൂട്ടിയത്. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

ഈ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന ചില്ലരമാലയില്‍ ജീവനുള്ള വലിയ എലി പതുങ്ങിയിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് ഇവര്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു.

News, Kerala, State, Kozhikode, Food, Students, Complaint, Kozhikode bakery seize by food safety department


ഉടന്‍തന്നെ ഡോ.വിഷ്ണു, എസ് ഷാജി, ഡോ.ജോസഫ് കുര്യാകോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ  സ്‌ക്വാഡ് സ്ഥാപനത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമീഷണര്‍ എം ടി ബേബിച്ചന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു. 

സ്ഥാപനത്തിന്റെ അടുക്കളയിലും മറ്റും എലിയുടെ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്ന് അന്വേഷണത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. 

കൃത്യ സമയത്ത് വീഡിയോ ഭക്ഷ്യ സുരക്ഷാ ഓഫീസെര്‍ക്ക് കൈമാറിയ വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു.

Keywords: News, Kerala, State, Kozhikode, Food, Students, Complaint, Kozhikode bakery seize by food safety department

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?